Advertisement

കെപിസിസിക്കെതിരെ പരാതി നൽകി കൊടിക്കുന്നിൽ സുരേഷ്; ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് താരീഖ് അന്‍വര്‍

February 25, 2023
2 minutes Read
kodikkunnil criticize k sudhakaran

കെപിസിസിക്കെതിരെ എഐസിസിക്ക് പരാതി നൽകി കൊടിക്കുന്നിൽ സുരേഷ്. എഐസിസി അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിൽ പരാതിയുണ്ട്. സംവരണം വഴിയാണ് കൂടുതൽപേരെ ഉൾപ്പെടുത്തിയതെന്നാണ് പറയുന്നത്. കൂടിയാലോചനകൾ നടത്തി എന്ന വി ഡി സതീശന്‍റെ പ്രതികരണം എന്തുകൊണ്ടെന്ന് അറിയില്ല.(kodikunnil suresh gives complaint to aicc)

സംവരണം വഴിയാണ് കൂടുതൽ പേരെ ഉൾപെടുത്തിയത് എന്നാണ് പറയുന്നത്. എന്നാൽ ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. വിഷയം പരിശോധിക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് പരാതി നൽകി. ആരോപണങ്ങൾ പരിശോധിക്കുമെന്ന് ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉറപ്പ് നൽകി.

Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്

കെപിസിസി അംഗങ്ങളുടെ ജമ്പോ പട്ടിക തയ്യാറാക്കിയത് താൻ അറിഞ്ഞില്ലെന്ന രമേശ്‌ ചെന്നിത്തലയുടെ പ്രതിഷേധ വാക്കുകൾക്ക് പിന്നാലെ കൂടുതൽ പേർ പ്രതികരിക്കുകയാണ്. വർക്കിങ് പ്രസിഡന്റായ താൻ, സമൂഹമാധ്യമങ്ങളിലൂടെയാണ് പുതിയ അംഗങ്ങളെക്കുറിച്ച് അറിഞ്ഞതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കെപിസിസി അംഗങ്ങളെ തീരുമാനിച്ചതിൽ സ്വന്തം ഇഷ്ടക്കാരെ കുത്തിനിറച്ചതാണ് ഗ്രൂപ്പ് നേതൃത്വത്തെ ചൊടിപ്പിച്ചത്. നേതൃത്വത്തിനെതിരെ വ്യാപകമായ പരാതിയാണ് നിലവിലുള്ളതെന്ന് വർക്കിങ് പ്രസിഡണ്ട്‌ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

Story Highlights: kodikunnil suresh gives complaint to aicc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top