Advertisement

6000 കിലോഗ്രാം റോസാപ്പൂക്കൾ, രണ്ട് കിലോമീറ്റർ റോസ് കാർപെറ്റ്; റായ്‌പൂരിൽ പ്രിയങ്കക്ക് സ്വീകരണമൊരുക്കി കോൺഗ്രസ്

February 25, 2023
2 minutes Read

റായ്പൂരിൽ ഗാന്ധി കുടുംബത്തിനും മറ്റ് ഉന്നത കോൺഗ്രസ് നേതാക്കൾക്കും റോസ് പരവതാനി നിറഞ്ഞ സ്വീകരണം നൽകി കോൺഗ്രസ്. കോൺഗ്രസിന്റെ 85ാം പ്ലീനറി സെഷനിൽ പങ്കെടുക്കാനാണ് പ്രിയങ്ക ​ഗാന്ധി റായ്പൂരിലെത്തിയത്. പ്രവർത്തകരൊരുക്കിയ മനോഹരമായ സ്വീകരണത്തിന് പ്രിയങ്ക​ഗാന്ധി നന്ദി കുറിച്ചു. (priyanka gandhi welcomed with 6000kg rose carpet raipur)

രാവിലെ 8.30ഓടെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിലെത്തിയ പ്രിയങ്കാ ​ഗാന്ധിയെ ഛത്തീസ്​ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാ​ഗലും, കോൺ​ഗ്രസ് അധ്യക്ഷൻ മോഹൻ മർക്കവും ചേർന്നാണ് സ്വീകരിച്ചത്.

തനിക്ക് നൽകിയ മനോഹരമായ സ്വീകരണത്തിൽ താൻ ആശ്ചര്യപ്പെടുന്നുവെന്നും പ്രിയങ്ക ​ഗാന്ധി പ്രതികരിച്ചു. 24 മുതൽ 26 വരെ നടക്കുന്ന പ്ലീനറി സെഷനിൽ പങ്കെടുക്കുവാൻ സോണിയ ​ഗാന്ധിയും രാഹുൽ ​ഗാന്ധിയും വെള്ളിയാഴ്ച്ച തന്നെ റായ്പൂരിലെത്തിയിരുന്നു.

Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്

റോഡിനൊരു വശം ഒരുക്കാൻ ആറായിരം കിലോ​ഗ്രാം റോസാപ്പൂക്കളാണ് പ്രവർത്തകർ ഉപയോഗിച്ചിട്ടുള്ളതെന്നാണ് ഒരു പ്രവർത്തകൻ ദേശീയ ന്യൂസ് ഏജൻസിയായ പിടിഐയോട് പറഞ്ഞത്. റോഡിനൊരു വശം ഒരുക്കാൻ ആറായിരം കിലോ​ഗ്രാം റോസാപ്പൂക്കളാണ് പ്രവർത്തകർ ഉപയോ​ഗിച്ചിട്ടുള്ളത്.

രണ്ടുകിലോമീറ്റർ ദൂരത്തോളമാണ് റോസ് കാർപെറ്റ് തയ്യാറാക്കിയിട്ടുള്ളത്. റോഡിനിരുവശത്തുമായി പരമ്പരാ​ഗതമായ വേഷവിധാനത്തോടു കൂടിയ നാടൻകലാകാരൻമാർ നൃത്തം ചെയ്തുമാണ് പ്രിയങ്കയെ വരവേറ്റത്.

Story Highlights: priyanka gandhi welcomed with 6000kg rose carpet raipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top