റായിപൂരിൽ നടക്കുന്ന കോൺഗ്രസിന്റെ പ്ലിനറി സമ്മേളനം ഇന്ന് അവസാനിക്കും

റായിപൂരിൽ നടക്കുന്ന കോൺഗ്രസിന്റെ പ്ലിനറി സമ്മേളനം ഇന്ന് അവസാനിക്കും. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് സമ്മേളനത്തിന് തിരശില വീഴുക. ഇന്ന് രാവിലെ പ്ലിനറി സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളിൽ പൊതു ചർച്ച തുടരും. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് പ്ലിനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. congress plenary session ends
പ്രവർത്തകസമിതി അംഗങ്ങളുടെ പ്രഖ്യാപനം വൈകും. അംഗങ്ങളെ അന്തിമമായി നിശ്ചയിക്കുന്നതിന് മുമ്പ് വിശദമായ ചർച്ച നടത്താൻ തീരുമാനം. പ്രധാന നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷൻ ആശയവിനിമയം നടത്തും. പ്രവർത്തകസമിതി പ്രഖ്യാപനത്തിൽവിവാദം ഒഴിവാക്കുക ലക്ഷ്യം. പ്ലിനറി സമ്മേളനത്തിൽ പ്രവർത്തകസമിതി അംഗങ്ങളെ പ്രഖ്യാപിക്കില്ല.
Story Highlights: congress plenary session ends
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here