ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: ശശികുമാരൻ തമ്പിയുടെ സാമ്പത്തിക രേഖകൾ അന്വേഷണ സംഘം പരിശോധിക്കും

ടൈറ്റാനിയം തൊഴിൽ തട്ടിപ്പ് കേസിൽ ഇന്നലെ അറസ്റ്റിലായ ശശികുമാരൻ തമ്പിയുടെ ബാങ്ക് രേഖകളും സാമ്പത്തിക സ്രോതസുകളും പരിശോധിക്കാൻ ഒരുങ്ങി അന്വേഷണ സംഘം. ടൈറ്റാനിയത്തിലെ ലീഗൽ ഡെപ്യുട്ടി ജനറൽ മാനേജർ ആയിരുന്ന ശശികുമാരൻ തമ്പി ഇന്നലെയാണ് കന്റോൺമെന്റ് പോലീസിന് മുന്നിൽ കീഴടങ്ങിയത്. മുൻകൂർ ജാമ്യപേക്ഷ തള്ളിയതിനാലായിരുന്നു കീഴടങ്ങൽ നീക്കം.
തട്ടിപ്പുമായി ബന്ധപ്പെട്ട 15 കേസിലും ശശിക്കുമാരൻ തമ്പി പ്രതിയാണ്. ഇയാളുടെ പങ്ക് നേരത്തെ തന്നെ ചില തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമായിരുന്നു. titanium job scam investigation
Read Also: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്; മുഖ്യപ്രതി കീഴടങ്ങി
ശശികുമാരൻ തമ്പിയും കേസിലെ മറ്റു പ്രതികളും ചേർന്ന് വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാർഥികളിൽ നിന്ന് 1.75 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. തട്ടിപ്പ് ആസൂത്രണം ചെയ്ത ടൈറ്റാനിയം ലീഗൽ എഡിഎം ശശികുമാരൻ തമ്പിയുടെ സഹപാഠിയാണ് ശ്യാംലാൽ. ഇരുവരും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ശ്യാംലാലിനെ കൂടാതെ ഏജൻറുമാരായ ദിവ്യ നായർ, അഭിലാഷ് എന്നിവരെയാണ് പിടികൂടിയിട്ടുള്ളത്. ദിവ്യയുടെ ഭർത്താവ് രാജേഷ്, എംഎൽഎ ഹോസ്റ്റലിലെ ജീവനക്കാരൻ മനോജ് ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിലാണ്.
Story Highlights: titanium job scam investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here