ദമ്മാമിൽ എത്തിയ പി.എം.എ സലാമിനെ സന്ദർശിച്ച് പ്രവാസി വെൽഫെയർ റീജിയണൽ കമ്മറ്റി അംഗങ്ങൾ

ഹൃസ്വ സദർശനാർത്ഥം ദമ്മാമിൽ എത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ സലാമിനെ പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മറ്റി അംഗങ്ങൾ സന്ദർശിച്ചു. പ്രവാസി വെൽഫെയറിൻ്റെ പ്രവർത്തനങ്ങളെ കുറിച്ചും, സാമൂഹ്യ സാംസ്കാരിക ജനസേവന മേഖലയിലെ ഇടപെടലുകളെ കുറിച്ചും റീജിയണൽ നേതാക്കൾ പരിചയപ്പെടുത്തി, ജാതി-മത രാഷ്ട്രീയ ചിന്തകൾക്കപ്പുറം ഇത്തരം സഹൃദ കൂടിചേരൽ പ്രവാസ ലോകത്തിൻ്റെ പ്രത്യാകതയാണന്ന് പി.എം.എ സലാം പറഞ്ഞു.
റീജിയണൽ കമ്മറ്റി പ്രസിഡൻറ് അബ്ദുറഹീം തിരൂർക്കാട്, ഈസ് റ്റേൺപ്രേവിൻസ് പ്രസിഡൻ്റ് മുഹ്സിൻ ആറ്റശ്ശേരി,സംഘടനാ സെക്രട്ടറി റഊഫ്, പി.ആർ വകുപ്പ് കൺവീനർ ഫൈസൽ കുറ്റിയാടി, ജംഷാദ് കണ്ണൂർ, ഷബീർ ചാത്തമംഗലം, എന്നിവർക്ക് പുറമേ കെ.എം.സി.സി നേതാക്കളും കൂടികാഴ്ചയിൽ സന്നിഹിതരായിരുന്നു.
Read Also: ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം തുഖ്ബയിൽ ഖബറടക്കി
Story Highlights: Expatriate Welfare Regional Committee members visited PMA Salam in Dammam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here