Advertisement

‘മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തം’; അഡ്വ.സെബാസ്റ്റ്യന്‍ പോള്‍

February 27, 2023
4 minutes Read
It is the responsibility of police to protect the CM says adv sebastian paul

മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. മുഖ്യമന്ത്രിക്ക് എപ്രകാരം സുരക്ഷയൊരുക്കണം എന്നത് സംബന്ധിച്ച് പ്രത്യേക വ്യവസ്ഥയുണ്ട്. സുരക്ഷാ ക്രമീകരണം ഒരുക്കിയിരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ വ്യവസ്ഥ പ്രകാരമാണ്. ഇത്തരമൊരു സുരക്ഷാവലയം ആവശ്യമാണോയെന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. പ്രതിപക്ഷത്തിന്റെ സമരത്തെ നിയമാനുസൃതമായ രീതിയിലാണ് നേരിടേണ്ടതെന്നും അഡ്വ.സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ട്വന്റിഫോര്‍ എന്‍കൗണ്ടറിലായിരുന്നു പ്രതികരണം.( It is the responsibility of police to protect the CM says adv sebastian paul)

‘മുഖ്യമന്ത്രിക്ക് എപ്രകാരമാണ് സുരക്ഷയൊരുക്കേണ്ടത് എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടി ഇടപെട്ട വ്യവസ്ഥകളുണ്ട്. അതനുസരിച്ചാണ് പൊലീസ് പെരുമാറേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനെ എത്രയോ കാലമായി നമുക്കറിയാം. അദ്ദേഹത്തിന് ഇപ്രകാരമൊരു സുരക്ഷ പൊലീസ് നല്‍കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ മുഖ്യമന്ത്രി തന്നെയാണ് തീരുമാനമെടുക്കേണ്ടത്.

Read Also: കറുപ്പ് വിരോധം സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള മാധ്യമ സൃഷ്ടി; പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി

പൊലീസ് ചെയ്യേണ്ട കാര്യങ്ങള്‍ അവരുടെ അമിതോത്സാഹത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. കറുപ്പ് കാണുമ്പോഴുണ്ടാകുന്ന വെറളിയും ബഹളവുമാണ് ആക്ഷേപങ്ങള്‍ക്ക് കാരണം’. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

Story Highlights: It is the responsibility of police to protect the CM says adv sebastian paul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top