തമിഴ്‌നാട്ടിലേക്ക് കാറിൽ കടത്തിയ 200 കിലോ കഞ്ചാവ് പൊലീസ് പിടികൂടി

ആന്ധ്രാപ്രദേശിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കാറിൽ കടത്തുകയായിരുന്ന ഇരുന്നൂറ് കിലോ കഞ്ചാവ് പൊലീസ് പിടികൂടി. മലയാളി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. കാറിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. പിടികൂടിയ കഞ്ചാവിന് വിപണിയിൽ അറുപത് ലക്ഷം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു. ( Police seized 200 kg of ganja which was smuggled to Tamil Nadu by car )
ചെന്നൈയിലെ മടിപ്പാക്കം മൂവരസംപട്ടി റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പോലീസ് പാർട്ടി കാർ കൈ കാണിച്ച് നിർത്തിയത്. രണ്ടുപേർ പുറത്തിറങ്ങി. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് കാർ പരിശോധനക്കായി എത്തിയപ്പോഴേക്കും രണ്ടുപേർ രക്ഷപ്പെട്ടു. പിന്നീട് നടത്തിയ പരിശോധനയിലാണ് അൻപത് കിലോയുടെ ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്. Read Also : ചാലക്കുടിയിൽ ബ്യൂട്ടിപാർലറിൽ എൽഎസ്ഡി വിൽപന; യുവതി പിടിയിൽ
കാറിലുണ്ടായിരുന്ന തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അബ്ദുൾ റഹ്‌മാൻ ഡ്രൈവർ ചെന്നൈ ആദംപാക്കം സ്വദേശി പ്രേംനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട രണ്ടു പേർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. വ്യാസാർ പാടി സ്വദേശി സേതുരാമൻ താമരം സ്വദേശി സെൽവം എന്നിവർ ചേർന്ന് ആവടിയിലെ വെപ്പംപാട്ട് വീട് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും ആന്ധ്രാപ്രദേശിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് അവിടെ വെച്ച് ചെന്നൈയിലെ വിവിധ മേഖലകളിലേക്ക് എത്തിക്കുകയാണ് പതിവെന്നും പിടിയിലായവർ പോലീസിനോട് പറഞ്ഞു.
Story Highlights: Police seized 200 kg of ganja which was smuggled to Tamil Nadu by car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here