ത്രിപുരയിലും നാഗാലാന്റിലും ബിജെപി; മേഘാലയയില്‍ എന്‍പിപി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണത്തുടര്‍ച്ച നേടുമെന്ന് ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍. ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചനമനുസരിച്ച് ത്രിപുരയിലെ വിജയം ബിജെപിക്കൊപ്പമായിരിക്കും..( Tripura assembly election exit poll findings indicate BJP won)
ബിജെപി- 36 മുതല്‍ 45 വരെ സീറ്റുകള്‍
ഇടത്, കോണ്‍ഗ്രസ് സഖ്യം – 6 മുതല്‍ 11 വരെ
തിപ്രമോത – 9 മുതല്‍ 16 വരെ
മറ്റുള്ളവ- 0
ത്രിപുരയില്‍ ബിജെപി ഭരണത്തുടര്‍ച്ച നേടുമെന്നാണ് എക്‌സിറ്റ് പോളെങ്കില്‍ മേഘാലയയില്‍ എന്‍പിപി (നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി) മുന്നിലെന്ന് സീ ന്യൂസ് സര്‍വെ പറയുന്നു. 21 മുതല്‍ 26 വരെ സീറ്റുകള്‍ എന്‍പിപി നേടുമെന്നാണ് പ്രവചനം. ബിജെപി ആറുമുതല്‍ 11 വരെ സീറ്റുനേടുമെന്നും ത്രിണമൂല്‍ കോണ്‍ഗ്രസ് എട്ട് മുതല്‍ പതിനൊന്ന് സീറ്റ് വരെ നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
നാഗാലാന്റിലും ബിജെപി വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേയില്‍ പറയുന്നു. 38 മുതല്‍ 48 വരെ സീറ്റുകളാണ് ബിജെപി-എന്‍പിപി സഖ്യത്തിന് സംസ്ഥാനത്ത് ലഭിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.
Read Also: ത്രിപുരയിലെ യുവാക്കളും സ്ത്രീകളും ചെങ്കൊടിക്കും കോഴക്കും ചുവപ്പ് കാർഡ് കാണിച്ചു; പ്രധാനമന്ത്രി
ത്രിപുരയില്‍ 88 ശതമാനത്തോളം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 16നായിരുന്നു 60 അംഗ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്നത്. ആകെയുള്ള 28.14 ലക്ഷം വോട്ടര്‍മാരില്‍ 24.66 ലക്ഷത്തിലധികം പേരാണ് വോട്ടുചെയ്തത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ 89.38 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയിരുന്നു, 2013ല്‍ 93 ശതമാനം പോളിംഗ് ആയിരുന്നു.
Story Highlights: Tripura assembly election exit poll findings indicate BJP won
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here