Advertisement

മണിപ്പൂരിലും മേഘാലയയിലും ഭൂകമ്പം

February 28, 2023
1 minute Read

മേഘാലയയിലെ തുറയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. തുറയിൽ നിന്ന് 59 കിലോമീറ്റർ വടക്ക് 6.57നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ ആഴം 29 കിലോമീറ്ററാണെന്നാണ് റിപ്പോർട്ട്.

വടക്കുകിഴക്കൻ മേഖലയിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഭൂചലനമാണിത്. നേരത്തെ മണിപ്പൂരിലെ നോനി ജില്ലയിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. പുലർച്ചെ 2.46 ഓടെ 25 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.

Story Highlights: 3.7 Magnitude Earthquake Hits Meghayala, 2nd In 5 Hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top