Advertisement

ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

February 28, 2023
1 minute Read

പാകിസ്താൻ്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തോഷഖന കേസിലാണ് കോടതി ഇമ്രാൻ ഖാനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. മറ്റ് രണ്ട് കേസുകളിൽ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. കോടതിയ്ക്ക് പുറത്ത് ഇമ്രാൻ്റെ നൂറുകണക്കിന് അനുയായികൾ ഒത്തുകൂടിയിരുന്നു.

കേസിൽ വാറണ്ട് പുറപ്പെടുവിച്ച കോടതി കേസ് കേൾക്കുന്നത് മാർച്ച് ഏഴിലേക്ക് മാറ്റി. ഇമ്രാൻ തുടരെ കോടതിയിൽ ഹാജരാവാതിരുന്നതിനെ തുടർന്നാണ് ഇത്. ഇദ്ദേഹം ഹാജരാവാത്തതിനാൽ നേരത്തെ രണ്ട് തവണ കേസ് മാറ്റിവച്ചിരുന്നു.

Story Highlights: arrest warrant imran khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top