Advertisement

ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം; 2 പേർ മരിച്ചു

February 28, 2023
2 minutes Read

ഗുജറാത്തിലെ വൽസാദ് ജില്ലയിൽ പെട്രോ കെമിക്കൽ കമ്പനിയിലുണ്ടായ വൻ സ്ഫോടനത്തിൽ മരണം രണ്ടായി. ഗുരുതരമായി പരുക്കേറ്റ രണ്ടു പേർ ചികിത്സയിലാണ്. ഇന്നലെ രാത്രി 11 മണിയോടെ സരിഗം ജിഐഡിസിയിലെ ഒരു കമ്പനിയിലാണ് സ്‌ഫോടനം ഉണ്ടായത്. അതേസമയം രക്ഷാപ്രവർത്തനം തുടരുകയാണ്.

“സരിഗം ജിഐഡിസിയിലെ പെട്രോ കെമിക്കൽ കമ്പനിയിൽ സ്ഫോടനത്തെ തുടർന്ന് വൻ തീപിടിത്തമുണ്ടായി. രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു, പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല.”- വൽസാദ് എസ്പി വിജയ് സിംഗ് ഗുർജാർ പറഞ്ഞു.

Story Highlights: Blast at chemical factory in Gujarat; 2 people died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top