Advertisement

‘പഠിച്ച പ്രസ്ഥാനത്തെ വിശ്വസിച്ചതിന് ഒറ്റുകൊടുക്കപ്പെട്ടവർ’: അലനെയും താഹയെയും സന്ദർശിച്ച് കെ.കെ രമ

February 28, 2023
2 minutes Read
k k rema alan thaha

പന്തീരങ്കാവ് യു.എ.പി.എ കേസിൽ ജാമ്യത്തിലിറങ്ങിയ അലൻ ഷുഹൈബിനും താഹയ്ക്കും ഒപ്പം അഖിലേന്ത്യാസമ്മേളനത്തിൽ പങ്കെടുത്ത് കെ.കെ രമ എം.എൽ.എ. അനുഭവങ്ങളിലെ ആ സമരസാഹോദര്യമാണ് ഇവരുമായി അടുപ്പിക്കുന്നത്.(k k rama about alan and thaha)

മറക്കാനാകത്ത അനുഭവമാണതെന്ന് രമ പറയുന്നു. വിശ്വസിച്ച പ്രസ്ഥാനവും പഠിച്ച ദർശനങ്ങളും പകർന്നുതന്ന വെളിച്ചത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോയതിന്റെ ഭാഗമായി ഒറ്റപ്പെട്ട് പോയവരാണ് ഇരുവരുമെന്ന് രമ പറയുന്നു. അനീതിയുടെ ഇരുട്ടിനോട് ഏറ്റുമുട്ടുമ്പോഴും കൈമോശം വരാത്ത ഈ പുഞ്ചിരികളുടെ ധീരതയ്ക്ക് സ്നേഹാഭിവാദ്യങ്ങളെന്ന് കെ.കെ രമ എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ടിക്കറ്റ് വില്പന മന്ദഗതിയിൽ; അക്ഷയ് കുമാറിൻ്റെ ന്യൂ ജേഴ്സി ഷോ ക്യാൻസൽ ചെയ്തു

കെ.കെ രമയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

അഖിലേന്ത്യാസമ്മേളനാനുഭവങ്ങളിൽ മറക്കാനവത്തതാണ് അലന്റെയും ത്വാഹയുടേയും സമ്മേളന സന്ദർശനം. വിശ്വസിച്ച പ്രസ്ഥാനവും പഠിച്ച ദർശനങ്ങളും പകർന്നുതന്ന വെളിച്ചത്തിൽ ഈ ലോകം കാണാനും ഇടപെടാനും ശ്രമിച്ചതിന്റെ ഭാഗമായി, ഒറ്റപ്പെട്ടു പോവുന്നവരുടെയും ഒറ്റുകൊടുക്കപ്പെട്ടവരുടെയും വേദനയെന്തെന്ന്, അതെങ്ങനെ നമ്മളെ നിസ്സഹായാരാക്കുമെന്ന് നന്നായറിയാം. അനുഭവങ്ങളിലെ ആ സമരസാഹോദര്യമാണ് ഇവരുമായി അടുപ്പിക്കുന്നത്. അനീതിയുടെ ഇരുട്ടിനോട് ഏറ്റുമുട്ടുമ്പോഴും കൈമോശം വരാത്ത ഈ പുഞ്ചിരികളുടെ ധീരതയ്ക്ക് സ്നേഹാഭിവാദ്യങ്ങൾ.

Story Highlights: k k rama about alan and thaha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top