പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 67 വർഷം തടവും പിഴയും

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച സംഭവത്തിൽ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിന തടവും പിഴയും. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ റഷീദിനെതിരെയാണ് നടപടി. ഇയാൾക്ക് 67 വർഷം കഠിന തടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു.(madrasa teacher jailed for 67 years)
Read Also: ടിക്കറ്റ് വില്പന മന്ദഗതിയിൽ; അക്ഷയ് കുമാറിൻ്റെ ന്യൂ ജേഴ്സി ഷോ ക്യാൻസൽ ചെയ്തു
കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജ് ലിഷ എസ് ആണ് കേസിൽ റഷീദ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2020 ഓഗസ്റ്റ് 25 ആം തിയതി വൈകീട്ടാണ് സംഭവം നടന്നത്.
മദ്രസയിലെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടി മാതാപിതാക്കളോട് പറഞ്ഞു. ഇവർ പാവറട്ടി പൊലീസിൽ പരാതി നൽകി. തുടർന്നാണ് റഷീദിനെതിരെ കേസെടുത്തത്.
Story Highlights: madrasa teacher jailed for 67 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here