Advertisement

ഇന്ത്യൻ ക്രിക്കറ്റ് താരം ഷർദുൽ താക്കൂർ വിവാഹിതനായി

February 28, 2023
4 minutes Read
shardul thakoor marriage

ഇന്ത്യൻ ക്രിക്കറ്റ് താരം ഷർദുൽ താക്കൂർ വിവാഹിതനായി. മിതാലി പരൂൽക്കർ ആണ് വധു. മുംബൈ സ്വദേശിയാണ്. കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം ഇടവേളയെടുത്ത ഷർദുൽ 2021 നവംബറിലാണ് വിവാഹവിവരങ്ങൾ പുറത്തുവിട്ടത്. നവംബറിൽ മുംബൈയിലെ ബാന്ദ്രയിൽ നടന്ന ചടങ്ങിൽ മിതാലിയും ഷർദുലും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു.(Shardul Thakur ties the knot with Mittali Parulkar)

വിവാഹാഘോഷങ്ങളുടെ ഭാഗമായി നടന്ന ഹൽദി, സംഗീത പരിപാടികളുടെ വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. മുംബൈയിലെ ആഘോഷചടങ്ങിൽ നായകൻ രോഹിത് ശർമ അടക്കമുള്ള ഇന്ത്യൻ താരങ്ങളും പങ്കെടുത്തു.

രോഹിത് ശർമ, ഭാര്യ റിതിക, യുസ്‌വേന്ദ്ര ചഹൽ, ഭാര്യ ധനശ്രീ വർമ, ശ്രേയസ് അയ്യർ എന്നിവരെല്ലാം പരിപാടിക്കെത്തിയിരുന്നു. ഈ വർഷം ഇതു മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് വിവാഹിതനാകുന്നത്. കഴിഞ്ഞ ജനുവരിയിലാണ് കെ.എൽ രാഹുൽ-അതിയ ഷെട്ടി, അക്‌സർ പട്ടേൽ-നേഹ പട്ടേൽ വിവാഹങ്ങൾ നടന്നത്.

Story Highlights: Shardul Thakur ties the knot with Mittali Parulkar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top