ആക്സിസ് ബാങ്ക് സിറ്റി ബാങ്ക് ഇന്ത്യയുടെ ഉപയോക്തൃ ബിസിനസുകള്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളില്‍ ഒന്നായ ആക്സിസ് ബാങ്ക് സിറ്റി ബാങ്കിന്റെ ഇന്ത്യയിലെ ഉപയോക്തൃ ബിസിനസ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി. സിസിഐ അംഗീകാരം ലഭിച്ച് ഏഴ് മാസം എന്ന കുറഞ്ഞ സമയത്തിനുള്ളിലാണ് ഇത് സാധ്യമാക്കിയത്. ഏറ്റെടുക്കലിനായി സിറ്റി ബാങ്കിന് 11,603 കോടി രൂപയാണ് ആക്‌സിസ് ബാങ്ക് കൈമാറിയത്. (Axis Bank-Citibank merger complete)
ഈ ഇടപാടില്‍ സിറ്റി ബാങ്ക് ഇന്ത്യയുടെ ഉപയോക്തൃ ബിസിനസുകളായ വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, വെല്‍ത്ത് മാനേജ്മെന്റ്, റീട്ടെയില്‍ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍, സിറ്റിയുടെ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ സിറ്റി കോര്‍പ്പ് ഫിനാന്‍സ് (ഇന്ത്യ) ലിമിറ്റഡിന്റെ പ്രവര്‍ത്തന മേഖലയായ വാണിജ്യ വാഹന, നിര്‍മാണ ഉപകരണ വായ്പകളും വ്യക്തിഗത വായ്പകളും ഉള്‍പ്പെടുന്നു.
Read Also: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം
സിറ്റി ബാങ്ക് ഉപയോക്താക്കള്‍ക്ക് നിലവിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍, ചെക്ക് ബുക്ക്, ഐ.എഫ്.എസ്.സി, എം.ഐ.സി.ആര്‍. കോഡുകള്‍ എന്നിവയില്‍ ഒരു മാറ്റമില്ലാതെ നിലവില്‍ ലഭിയ്ക്കുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിയ്ക്കും. നിലവിലുള്ള അതേ റിലേഷന്‍ഷിപ്പ് മാനേജര്‍മാരും ടീമും അവര്‍ക്ക് സേവനം ലഭ്യമാക്കുന്നതും തുടരും.
ആക്സിസിന്റെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലാണിതെന്നും ബാങ്കിന്റെ എല്ലാ പങ്കാളികള്‍ക്കും ഇത് വലിയ നേട്ടം സമ്മാനിക്കുമെന്നും ആക്‌സിസ് ബാങ്ക് എംഡിയും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.
Story Highlights: Axis Bank-Citibank merger complete
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here