ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്ന ശുപാർശ സംസ്ഥാന സർക്കാർ തള്ളി

ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്ന ശുപാർശ സംസ്ഥാന സർക്കാർ തള്ളി. നിലവിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഹൈക്കോടതി സർവീസിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 വയസിൽ നിന്ന് ഉയർത്തുന്ന കാര്യം പരിഗണിക്കാൻ സാധിക്കില്ലെന്നാണ് സർക്കാർ അറിയിച്ചു. ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ചില ജീവനക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. 56 എന്ന പെൻഷൻ പ്രായപരിധി 58 ആക്കാണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സംസ്ഥാന സർക്കാരിന് കത്തും നൽകിയിരുന്നു.
ഹൈക്കോടതിയിൽ തന്നെ ചില ജീവനക്കാർ ഇതുമായി ബന്ധപ്പെട്ട് ഹർജി നൽകിയിരുന്നു. ഹൈക്കോടതി രജിസ്ട്രാറും സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. സർക്കാർ പ്രധാനമായും പരിഗണിച്ചത് നിലവിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56 ആയി തുടരുകയാണ്. ആ സാഹചര്യത്തിൽ ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം മാത്രം 58 ആക്കി ഉയർത്താൻ സാധിക്കില്ല എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്ന കാര്യം.
Story Highlights: high court retirement age update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here