Advertisement

സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്ത ബസില്‍ നിന്നും കളക്ഷന്‍ തുക മുഴുവന്‍ മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

March 1, 2023
3 minutes Read
Money was stolen from a private bus in Kanjirapalli

കാഞ്ഞിരപ്പള്ളിയില്‍ ബസില്‍ നിന്നും പണം മോഷ്ടിച്ചു. സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിലായിരുന്നു മോഷണം. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. (Money was stolen from a private bus in Kanjirapalli)

കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിലെത്തിയ ആമീസ് ബസിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് പോയ സമയത്തായിരുന്നു മോഷണം. ഡ്രൈവറുടെ സീറ്റിനോട് ചേര്‍ന്ന് സൂക്ഷിച്ചിരുന്ന പണവും രേഖകളും അടങ്ങുന്ന ബാഗാണ് മോഷ്ടിച്ചത്. കംഫര്‍ട്ട് സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ ബസില്‍ നിന്നും മോഷ്ടാവ് ഇറങ്ങുന്നത് വ്യക്തമായിക്കാണാം.

Read Also: ടിക്കറ്റ് വില്പന മന്ദഗതിയിൽ; അക്ഷയ് കുമാറിൻ്റെ ന്യൂ ജേഴ്സി ഷോ ക്യാൻസൽ ചെയ്തു

കളക്ഷന്‍ തുകയായ 3300 എടുത്ത ശേഷം ബാഗ് ബാത്ത് റൂമിന് പുറത്തേക്ക് എറിഞ്ഞ് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: Money was stolen from a private bus in Kanjirapalli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top