മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം, അദ്ദേഹത്തെ പല തവണ കണ്ട് കൂടിക്കാഴ്ച നടത്തി: സ്വപ്‌ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയനെ നിരവധി തവണ നേരില്‍ കണ്ടിട്ടുണ്ടെന്ന് സ്വപ്‌ന സുരേഷ്. ക്ലിഫ് ഹൗസില്‍ ഉള്‍പ്പെടെ എത്തി മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കള്ളമാണ്. ജോലിയുടെ ആവശ്യത്തിനാണ് നിരവധി തവണ അദ്ദേഹത്തോട് സംസാരിച്ചിട്ടുള്ളതെന്നും സ്വപ്‌ന പറഞ്ഞു. ട്വന്റിഫോറിന്റെ സംവാദ പരിപാടിയായ എന്‍കൗണ്ടറിലാണ് സ്വപ്‌ന സുരേഷിന്റെ പ്രതികരണം. (Swapna Suresh says she has met Chief Minister Pinarayi Vijayan many times)
ക്ലിഫ് ഹൗസിലും സെക്രട്ടറിയേറ്റിലും വച്ച് ഒരുപാട് തവണ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ശിവശങ്കര്‍ സര്‍ നിര്‍ദേശിച്ച പ്രകാരം നടത്തിയ കൂടിക്കാഴ്ചകളുമുണ്ട്. ഒറ്റയ്ക്കും മറ്റുള്ളവര്‍ക്കൊപ്പവുമെല്ലാം മുഖ്യമന്ത്രിയെ കാണാന്‍ പോയിട്ടുണ്ട്. കമലയുടെ ആവശ്യങ്ങള്‍ അനുസരിച്ചതിനുള്ള ഒരു പാരിതോഷികമായാണ് എന്റെ ജോലിയെന്ന സംസാരം അവിടെ ഉയര്‍ന്നത്. ജോലിക്ക് വേണ്ടി അപേക്ഷിക്കാനായിരുന്നില്ല ഞാന്‍ ചെന്നത്. സ്വപ്‌ന സുരേഷ് പറഞ്ഞു.
Read Also: റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിയമസഭയില്‍ വിലകുറഞ്ഞ പച്ചക്കള്ളങ്ങള്‍ പറയുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. അദ്ദേഹം പറയുന്നത് സത്യമാണെന്ന് അദ്ദേഹം തെളിയിക്കട്ടേ. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടട്ടേ. എനിക്കെതിരെ അദ്ദേഹം ഒന്നും പറയാത്തത് എന്തുകൊണ്ടാണ്? വാട്ട്‌സ്ആപ്പ് ചാറ്റിനെ എതിര്‍ത്ത് സംസാരിക്കാന്‍ ഇവര്‍ക്ക് എന്തുകൊണ്ട് കഴിയാതെ പോകുന്നുവെന്നും സ്വപ്‌ന സുരേഷ് ചോദിച്ചു.
Story Highlights: Swapna Suresh says she has met Chief Minister Pinarayi Vijayan many times
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here