ചെരുപ്പ് വാങ്ങാനെന്ന പേരില്‍ കടയിലെത്തി പണം മോഷ്ടിച്ച് യുവാക്കള്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ചെരുപ്പ് വാങ്ങാനെന്ന വ്യാജേന എത്തിയ യുവാക്കള്‍ കടയിലെ പണപ്പെട്ടിയില്‍ നിന്നും പണവുമായി കടന്നുകളഞ്ഞു. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ചെരുപ്പ് കടയിലാണ് മോഷണം നടന്നത്.മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തി. ( two young men steal money from a shoe shop)
രണ്ട് യുവാക്കള്‍ ചെരുപ്പ് വാങ്ങാന്‍ എന്ന വ്യാജനെ കടയിലേക്ക് എത്തി. ഷൂസ് ലഭ്യമാണോയെന്ന് യുവാക്കളില്‍ ഒരാള്‍ കടയുടമയോട് ചോദിച്ചു. തൊട്ട് പിന്നാലെ കടയുടമ ഷൂസ് കാണിച്ച് നല്‍കുന്നതിനായി ഷെല്‍ഫിനടുത്തേക്ക് നീങ്ങി. ഇതിനിടയിലാണ് മേശയ്ക്ക് സമീപം ഇരുന്ന യുവാക്കളില്‍ ഒരാള്‍ വലിപ്പ് തുറന്ന് പണം അടിച്ചുമാറ്റിയത്.
Read Also: ടിക്കറ്റ് വില്പന മന്ദഗതിയിൽ; അക്ഷയ് കുമാറിൻ്റെ ന്യൂ ജേഴ്സി ഷോ ക്യാൻസൽ ചെയ്തു
അയ്യായിരത്തോളം രൂപ നഷ്ട്ടമായതായി കടയില്‍ ഉണ്ടായിരുന്ന യുവാവ് പറഞ്ഞു.ഏറ്റുമാനൂര്‍ പൊലീസില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
Story Highlights: two young men steal money from a shoe shop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here