മേഘാലയയിൽ കോൺറാഡ് സംഗ്മ മുന്നേറുന്നു; സംസ്ഥാനത്ത് എൻപിപി കുതിപ്പ്

മേഘാലയയിൽ കോൺറാഡ് സംഗ്മ മുന്നേറുന്നു. മറ്റ് എൻപിപി നേതാക്കളായ മസൽ അംപരീനും, പ്രെസ്റ്റൺ ടിൻസോങ്ങും മുന്നേറ്റം തുടരുകയാണ്. എൻപിപിയുടെ ജെയിംസ് സംഗ്മ ദദംഗ്രി മണ്ഡലത്തിൽ പിന്നിലാണ്. ( conrad sangma leads )
മേഘാലയയിൽ എൻപിപി കുതിപ്പാണ് കാണുന്നത്. 25 മണ്ഡലങ്ങളിൽ എൻപിപി ലീഡ് ചെയ്യുകയാണ്. ഒൻപത് മണ്ഡലങ്ങളിൽ തൃണമൂൽ കോൺഗ്രസും മുന്നേറുന്നുണ്ട്. ബിജെപി -8, കോൺഗ്രസ്- 6, മറ്റുള്ളവർ -11 എന്നിങ്ങനെയാണ് ലീഡ് നില.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
അതേസമയം, ഫലം വരുന്നതിന് മുൻപേ സർക്കാർ രൂപികരണ ചർച്ചകൾ തുടങ്ങിയിരിക്കുകയാണ് എൻപിപിയുടെ കോൺറാഡ് സാങ്മ. ഇന്നലെ മേഘാലയ മുഖ്യമന്ത്രി അസമിലെത്തി ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മേഘാലയ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്സിറ്റ് പോൾ സർവേ ഫലം പുറത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ചർച്ച.
Story Highlights: conrad sangma leads
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here