ഐ ലീഗ്; ട്രാവു എഫ്‌സിക്ക് എതിരെ ഗോകുലം കേരള എഫ്‌സിക്ക് തോൽവി

ഹീറോ ഐ ലീഗിൽ ട്രാവു എഫ്‌സിക്ക് എതിരായ മത്സരത്തിൽ ഗോകുലം കേരള എഫ്‌സിക്ക് തോൽവി. മണിപ്പൂരിലെ ഇംഫാലിലെ കുമാൻ ലാംപാക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലത്തിന്റെ തോൽവി. 60-ാം മിനിറ്റിൽ ബ്രസീലിയൻ താരം ഗെർസൺ ഫ്രാഗ വിയേരയാണ് ട്രാവുവിനായി വിജയഗോൾ നേടിയത്. ഗോകുലത്തിന്റെ പ്രതിരോധത്തിലെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. Gokulam Kerala lost against Trau FC
ഗോൾരഹിതമായ ആദ്യ പകുതിയിൽ മൂന്ന് മഞ്ഞകാർഡുകളാണ് ഗോകുലം കേരളയുടെ താരങ്ങൾ കണ്ടത്. രണ്ടാം പകുതിയിൽ ട്രാവുവിന്റെ പ്രതിരോധത്തിൽ തട്ടി ഗോകുലത്തിന്റെ ആക്രമണങ്ങൾ നിർവീര്യമായി. രണ്ട് മത്സരങ്ങൾ ശേഷിക്കെ 33 പോയിന്റുമായി ഗോകുലം കേരള എഫ്‌സി ഐ ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിലെ തോൽവിയോടെ ഗോകുലം കേരള എഫ്‌സിക്ക് ഐ ലീഗിൽ മൂന്നാം സ്ഥാനത്തിനായി മാത്രമേ ഇനി പോരാടാനാകൂ. അടുത്ത ഐ ലീഗ് മത്സരത്തിൽ ഗോകുലം കേരള എഫ്‌സി മാർച്ച് ആറിന് ന്യൂഡൽഹിയിൽ സുദേവ എഫ്‌സിയെ നേരിടും.
Story Highlights: Gokulam Kerala lost against Trau FC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here