ലോകകപ്പ് നേട്ടം, അര്‍ജന്റൈന്‍ ടീമംഗങ്ങള്‍ക്ക് മെസിയുടെ സമ്മാനം; 35 ഗോള്‍ഡന്‍ ഐഫോണുകള്‍!

ലോകകപ്പ് നേട്ടത്തിന് പിന്നാലെ അര്‍ജന്റീന ടീമിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സ്വര്‍ണ ഐഫോണുകള്‍ സമ്മാനമായി നല്‍കാനൊരുങ്ങി ക്യാപ്റ്റൻ ലയണൽ മെസി. ഇതിനായി സ്വര്‍ണത്തില്‍ പൊതിഞ്ഞ 35 ഐഫോണുകള്‍ മെസി വാങ്ങിയതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.ഇവ ശനിയാഴ്ച പാരിസില്‍ മെസിയുടെ താമസ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.(lionel messi orders 35 gold iphones for argentina team)
24 കാരറ്റ് വരുന്ന 35 ഐഫോണുകള്‍ക്ക് 175,000 പൗണ്ട് (ഏകദേശം 1.73 കോടി രൂപ) ആണ് വില. ഓരോ കളിക്കാരന്റെയും പേരും ജേഴ്സി നമ്പറും അര്‍ജന്റീനയുടെ ലോഗോയും പതിപ്പിച്ച പ്രത്യേക ഐഫോണുകളാണിത്.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
”ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് ശേഷം അദ്ദേഹം ഞങ്ങളുമായി ബന്ധപ്പെട്ടു. ഐ ഡിസൈന്‍ ഗോള്‍ഡിന്റെ ഏറ്റവും വിശ്വസ്തരായ ഉപഭോക്താക്കളില്‍ ഒരാളാണ്. അദ്ദേഹം തന്റെ ആഗ്രഹം തങ്ങളെ അറിയിച്ചു. സാധാരണ ചെയ്യുന്നതു പോലെ വാച്ചുകള്‍ സമ്മാനമായി നല്‍കാന്‍ കരുതുന്നില്ലെന്നും മെസി പറഞ്ഞു.
അതിനാല്‍ അവരുടെ പേരുകള്‍ ആലേഖനം ചെയ്ത സ്വര്‍ണ ഐഫോണുകള്‍ നല്‍കാമെന്ന് ഞാന്‍ നിര്‍ദേശിക്കുകയായിരുന്നു. അദ്ദേഹത്തിന് എതിരഭിപ്രായമൊന്നും ഇല്ലായിരുന്നു” എ ഡിസൈന്‍ ഗോള്‍ഡ് സിഇഒ ബെന്‍ ലയണ്‍സ് വിശദീകരിച്ചു.
Story Highlights: lionel messi orders 35 gold iphones for argentina team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here