Advertisement

നാഗാലാൻഡ് തെരഞ്ഞെടുപ്പ്: രണ്ട് സീറ്റുകളിൽ വനിതാ സ്ഥാനാർത്ഥികൾ മുന്നിൽ

March 2, 2023
2 minutes Read
Nagaland Election 2023

നാഗാലാൻഡ് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി രണ്ട് വനിതാ സ്ഥാനാർത്ഥികൾ മുന്നിൽ. എൻഡിപിപിയുടെ ഹെഖാനി ജഖാലു, സൽഹൗതുവോനുവോ ക്രൂസെ എന്നിവർ ദിമാപൂർ-3, വെസ്റ്റേൺ അംഗാമി സീറ്റുകളിലും ലീഡ് ചെയ്യുന്നു. സംസ്ഥാന പദവി ലഭിച്ചിട്ട് 60 വര്‍ഷമായിട്ടും ഇതുവരെ ഒരൊറ്റ വനിതാ എംഎല്‍എ പോലുമില്ലാത്ത സംസ്ഥാനമാണ് നാഗാലാന്‍ഡ്. സംസ്ഥാനത്തെ ആദ്യ വനിതാ നിയമസഭാംഗമെന്ന പദവി ലഭിക്കാനായി നാല് വനിതകളാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

നാഗാലാൻഡിൽ ബിജെപി-എൻഡിപിപി സഖ്യം 2 സീറ്റുകൾ നേടി 38 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. ബിജെപി സ്ഥാനാർത്ഥി പി.ബഷാങ്‌മോങ്‌ബ ചാങ് എതിരാളിയായ എൻസിപിയുടെ ടോയാങ് ചാങ്ങിനെക്കാൾ 5,644 വോട്ടുകൾക്ക് തുയൻസങ് സദർ-1 സീറ്റിൽ വിജയിച്ചു. നേരത്തെ അകുലുട്ടോ സീറ്റിൽ നിന്ന് സ്ഥാനാർത്ഥി കഷെറ്റോ കിനിമി എതിരില്ലാതെ വിജയിച്ചിരുന്നു.

ഉപമുഖ്യമന്ത്രിയും ബിജെപി നോമിനിയുമായ വൈ പാറ്റൺ വോഖയിലെ ത്യുയി സീറ്റിൽ 110 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. എൻഡിപിപി നേതാവും നാഗാലാൻഡ് മുഖ്യമന്ത്രിയുമായ നെയ്ഫിയു റിയോ കോൺഗ്രസ് എതിരാളിയായ സെയ്‌വിലി സച്ചുവിനെതിരെ 6,394 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.

Story Highlights: Nagaland Assembly Election Results: Women ahead in two seats

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top