Advertisement

‘രാജ്യത്ത് ജനാധിപത്യം വളരുന്നതിന്റെ സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലം’; വിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി

March 2, 2023
2 minutes Read
narendra modi response election

വടക്കുകിഴക്കൻ തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങളെ സംബന്ധിച്ച് രാജ്യവും ജനതയും പ്രധാനപ്പെട്ടതാണ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ജനാധിപത്യം വളരുന്നതിന്റെ സന്ദേശമാണ് ഫലം. എല്ലാവരുടെയും ക്ഷേമമാണ് ലക്ഷ്യം എന്നും അദ്ദേഹം ഡൽഹി ബിജെപി ആസ്ഥാനത്തെ വിജയാഘോഷത്തിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു. (narendra modi response election)

“ജനത്തിന് നന്ദി. ബിജെപി നേതാക്കൾക്ക് അഭിനന്ദനം അറിയിക്കുന്നു. രാജ്യത്ത് ജനാധിപത്യം വളരുന്നതിന്റെ സന്ദേശമാണ് തെരഞ്ഞെടുപ്പുഫലം. ഇത് വടക്ക് കിഴക്കൻ ജനതയുടെ ജയമാണ്. ത്രിപുരയിൽ മുൻകാല ഭരണത്തിൽ മറ്റുപാർട്ടികൾക്ക് പതാക ഉയർത്താൻ പോലും സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് മുൻപിൽ ശിരസ്സ് കുനിക്കുന്നു. ഒരുകാലത്ത് തെരഞ്ഞെടുപ്പ് കാലം അക്രമത്തിൻ്റെ കാലഘട്ടം ആയിരുന്നു. രാഷ്ട്രീയ എതിരാളികളെ ആക്രമിച്ചിരുന്നു. പുതിയ ചിന്താഗതിയുടെ പ്രതീകമാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിജയം. പ്രധാനമന്ത്രി ആയ ശേഷം ഞാൻ നിരവധി തവണ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എല്ലാവരെയും വേർതിരിവ് ഇല്ലാതെ ഞങ്ങൾ സേവിക്കുന്നു. എല്ലാവരുടെയും ക്ഷേമമാണ് ഞങ്ങളുടെ ലക്ഷ്യം. തങ്ങളെ സംബന്ധിച്ച് രാജ്യവും ജനതയും പ്രധാനപ്പെട്ടതാണ്.”- പ്രധാനമന്ത്രി പറഞ്ഞു.

Read Also: ‘മോദി ഫോർമുലയിൽ ജനം അർപ്പിച്ച വിശ്വാസം’; തെരഞ്ഞെടുപ്പ് ഫലത്തിൽ കിരൺ റിജിജു

“കേരളത്തിലും ബിജെപി സർക്കാർ രൂപീകരിക്കും. രണ്ട് പാർട്ടികളും ചേർന്ന് കേരളത്തെ കൊള്ളയടിക്കുന്നു. കേരളത്തിലെ ജനങ്ങളും ഇത് കാണുന്നുണ്ട്. ഒരിടത്ത് സൗഹൃദവും മറ്റൊരിടത്ത് ശത്രുതയും. ഇരു പാർട്ടികളും ഒന്നിച്ചു എന്നതാണ് യാഥാർത്ഥ്യം. നാഗാലാൻഡിൽ ആദ്യ വനിതാ ജനപ്രതിനിധിയെ ബിജെപി കൊണ്ടുവന്നു. ഇത് രാജ്യത്തെ വനിതകൾക്ക് അഭിമാന നേട്ടമാണ്. ചിലർ മോദിയുടെ ശവക്കുഴി തോണ്ടുന്നത് ചിന്തിക്കുന്നു. അവർ സ്വന്തം ശവക്കുഴി തോണ്ടിക്കൊണ്ടേയിരിക്കുന്നു. ചിലർ മോദി മരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. എന്നാൽ മോദി പോവരുത് എന്ന് ജനം ആവശ്യപ്പെടുന്നു. ബിജെപി ഹിന്ദി ബെൽറ്റിലെ പാർട്ടി എന്ന് പരിഹസിച്ചു. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളിൽ ബിജെപിക്ക് സ്വാധീനം ഇല്ലെന്ന് പ്രതിപക്ഷം വിമർശിച്ചു. എന്നാൽ ഇതെല്ലാം മാറി മറിഞ്ഞു. ഇതിൻ്റെ ഉദാഹരണമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം. കോൺഗ്രസ് ചെറിയ സംസ്ഥാനങ്ങളെ അവഗണിച്ച് വലിയ തെറ്റ് ചെയ്യുന്നു. ജനങ്ങൾക്ക് വേണ്ടി ബിജെപി ചെയ്ത സേവനങ്ങളെ ചെറിയ കാര്യങ്ങൾ എന്ന് കോൺഗ്രസ് പരിഹസിച്ചു. ഈ മനോഭാവം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ പരാജയപ്പെടുത്തും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങൾ ബിജെപിയെ ഭയക്കുന്നില്ല. ക്രൈസ്തവ സമൂഹം ബിജെപിക്കൊപ്പം നിന്നു. ഡൽഹിയും വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളുമായുള്ള അകലം കുറഞ്ഞു.”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ത്രിപുര, നാഗാലാൻഡ് തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിൽ കോൺഗ്രസിനെയും സിപിഐഎമിനെയും പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തുവന്നു. ത്രിപുരയിലെ കോൺഗ്രസ് സിപിഐഎം അവിശുദ്ധ കൂട്ടുകെട്ടിനെ ത്രിപുരയിലെ വോട്ടർമാർ പൊളിച്ചടുക്കി എന്ന് സുരേന്ദ്രൻ പറഞ്ഞു. ത്രിപുര സുന്ദരി എപ്പോഴും “താമരത്തണലിൽ” സുരക്ഷിതയായിരിക്കും എന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

Story Highlights: narendra modi response election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top