വടക്കുകിഴക്കൻ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു

ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകൾ ആണ് എണ്ണിതുടങ്ങുക. ത്രിപുരയിൽ 60 മണ്ഡലങ്ങളിലും മേഘാലയയിലും നാഗാലാൻഡിലും 59 മണ്ഡലങ്ങളിലുമാണ് വോട്ടെണ്ണൽ. ( north east election vote counting begins )
ത്രിപുരയിലും നാഗാലാൻഡിലും ബിജെപി സഖ്യത്തിന് വൻ വിജയമാണെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചനമനുസരിച്ച് ത്രിപുരയിലെ വിജയം ഇത്തവണയും ബിജെപിക്കൊപ്പമായിരിക്കും. സംസ്ഥാനത്ത് ബിജെപി 36 മുതൽ 45 വരെ സീറ്റുകൾ നേടിയേക്കും. ഇടത്, കോൺഗ്രസ് സഖ്യം 6 മുതൽ 11 വരെ, തിപ്രമോത 9 മുതൽ 16 വരെ, മറ്റുള്ളവ- 0 എന്നിങ്ങനെയാണ് എക്സിറ്റ് പോൾ പ്രവചനം.
മേഘാലയയിൽ എൻപിപി (നാഷണൽ പീപ്പിൾസ് പാർട്ടി) വിജയം നേടുമെന്ന് സീ ന്യൂസ് സർവെ പറയുന്നു. 21 മുതൽ 26 വരെ സീറ്റുകൾ എൻപിപി നേടുമെന്നാണ് പ്രവചനം. ബിജെപി ആറുമുതൽ 11 വരെ സീറ്റുനേടുമെന്നും ത്രിണമൂൽ കോൺഗ്രസ് എട്ട് മുതൽ പതിനൊന്ന് സീറ്റ് വരെ നേടുമെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
നാഗാലാന്റിലും ബിജെപി വിജയം നേടുമെന്ന് എക്‌സിറ്റ് പോൾ സർവേയിൽ പറയുന്നു. 38 മുതൽ 48 വരെ സീറ്റുകളാണ് ബിജെപി-എൻപിപി സഖ്യത്തിന് സംസ്ഥാനത്ത് ലഭിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചു. വോട്ടെണ്ണലിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് സംസ്ഥാനങ്ങളിൽ ഒരുക്കിയിരിക്കുന്നത്.
Story Highlights: north east election vote counting begins
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here