Advertisement

ത്രിപുരയില്‍ പൊളിറ്റിക്കല്‍ സസ്‌പെന്‍സ്; ബിജെപി ലീഡ് താഴുന്നു; ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് മുന്നേറ്റം

March 2, 2023
2 minutes Read

ത്രിപുരയില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ചെന്ന് ധരിച്ച് വിജയാഘോഷം തുടങ്ങിയ ബിജെപി പ്രവര്‍ത്തകരെ ഞെട്ടിച്ചുകൊണ്ട് സംസ്ഥാനത്ത് ബിജെപിയുടെ ലീഡ് ഗണ്യമായി താഴുന്നു. ഇതുവരെ പിന്നില്‍ നിന്നിരുന്ന ഇടത്-കോണ്‍ഗ്രസ് സഖ്യം മുന്നേറുന്ന പൊളിറ്റിക്കല്‍ ട്വിസ്റ്റാണ് ത്രിപുരയില്‍ നിന്ന് ഈ നിമിഷം വരുന്നത്. മുന്‍പ് 40ലധികം സീറ്റുകളില്‍ ലീഡ് ചെയ്തിരുന്ന ബിജെപിക്ക് ഇപ്പോള്‍ 29 സീറ്റുകളില്‍ മാത്രമാണ് ലീഡ്. ഇടത് കോണ്‍ഗ്രസ് സഖ്യം 18 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. തിപ്ര മോത 13 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ( Political suspence in tripura bjp lead declined)

സുപ്രധാന മേഖലകളില്‍ നിന്ന് 9.30ന് കൃത്യമായ ആദ്യ ഫലസൂചനകള്‍ വരുമ്പോഴുള്ള ഈ ഞെട്ടല്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന ബിജെപി പ്രവര്‍ത്തകരില്‍ വലിയ നിരാശയുണ്ടായിട്ടുണ്ട്. അഗര്‍ത്തലയില്‍ വലിയ ആഘോഷം നടത്തിവന്നിരുന്ന പ്രവര്‍ത്തകരുടെ ആവേശം അല്‍പം കെട്ടടങ്ങിയിരിക്കുകയാണ്.

Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ

ത്രിപുരയിലെ സബ്രൂം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി ജിതേന്ദ്ര ചൗധരി മുന്നേറുകയാണ്. സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തില്‍ നിലവില്‍ മുന്നേറുന്നത് കോണ്‍ഗ്രസിന്റെ സുദീപ് റോയ് ബര്‍മനും കൂടി മാത്രമാണ്. മറ്റ് സ്ഥാനാര്‍ത്ഥികളെല്ലാം പന്നിലാകുന്നകാഴ്ചയാണ് കാണുന്നത്.

Story Highlights: Political suspence in tripura bjp lead declined

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top