ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് നീതി ലഭിച്ചില്ല, മരണം വരെ സമരം തുടരും; ഹർഷീന 24 നോട്

ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്ന് നീതി ലഭിച്ചില്ല. മരണം വരെ സമരം തുടരുമെന്ന് ഹർഷീന 24 നോട് പറഞ്ഞു. ആശുപത്രി ജീവനക്കാരെ സംരക്ഷിക്കുന്നതാണ് റിപ്പോർട്ട്. കത്രിക ഞാൻ വിഴുങ്ങിയതല്ല. പിന്നെ എവിടെ നിന്ന് വന്നു. കത്രികയുടെ കാലപ്പഴക്കം പുറത്ത് വിടണം.(Scissors left inside stomach during surgery harsheena strike continued)
തനിക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ഇപ്പോൾ കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു മുന്നിൽ സമരം നടത്തുകയാണ് ഹർഷീന. 4 ദിവസമായി ഹർഷീനയുടെ സമരം തുടരുന്നു.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
2017 നവംബറിലാണ് ഹർഷീന കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രീയയ്‌ക്ക് വിധേയയാത്. അന്നത്തെ ഇൻസ്ട്രുമെന്റൽ രജിസ്‌ട്രേഷൻ പ്രകാരമാണ് കത്രിക നഷ്ടപ്പെട്ടില്ലെന്ന വിചിത്ര വാദം അന്വേഷണ സംഘം പറയുന്നത്.
മുമ്പ് 2012-ലും 2016-ലും ശാസ്ത്രക്രിയ നടത്തിയത് താമരശേരി ആശുപത്രിയിലായിരുന്നു. ആ കാലഘട്ടത്തിൽ ഇൻസ്ട്രുമെന്റൽ രജിസ്റ്റർ ഇല്ലാത്തതിനാൽ കത്രിക എവിടുത്തെയാണെന്ന് മെഡിക്കൽ സംഘത്തിന് കണ്ടെത്താൻ സാധിക്കിന്നില്ലെന്നാണ് റിപ്പോർട്ട്പറയുന്നത്.
Story Highlights: Scissors left inside stomach during surgery harsheena strike continued
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here