പുഴയിൽ കുളിക്കാനിറങ്ങി; മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

ഇടുക്കി മാങ്കുളം വല്യ പാറക്കുട്ടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. അങ്കമാലി മഞ്ഞപ്രയിലെ ജ്യോതി സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വെള്ളം കുറവാണ്. അതുകൊണ്ട് തന്നെ ആളുകള്‍ അപകടം മനസിലാക്കാതെയാണ് കുളിക്കാനിറങ്ങുക.(student drownded to death in mankulam river)
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
ആനക്കുളത്തിനു സമീപമുള്ള വലിയ പാറക്കുട്ടി പുഴയിൽ അപകട മരണങ്ങൾ തുടർക്കഥയാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഈ പുഴയില്‍ പൊലിഞ്ഞത് അഞ്ച് പേരുടെ ജീവനാണ്. മൂന്നാർ, ആനക്കുളം ഭാഗത്തേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ വല്യ പാറക്കുട്ടി പുഴയിൽ കുളിക്കാനിറങ്ങുക പതിവാണ്.
Story Highlights: student drownded to death in mankulam river
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here