2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും: മമത ബാനര്‍ജി

ഇടതിനും കോണ്‍ഗ്രസിനും ഉള്ള ഒരോ വോട്ടും ബിജെപിയെ അധികാരത്തിലെത്തിക്കുമെന്ന് മമതാ ബാനര്‍ജി. ഇടത്- കോണ്‍ഗ്രസ് പാര്‍ട്ടികളുമായി ഒരു സഖ്യവും 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഉണ്ടാകില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. സമാന താത്പര്യമുള്ള രാഷ്ട്രീയ ജനകീയ മുന്നണി തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കും. ബിജെപി ഇതര ഭരണം വരണം എന്നതല്ല തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് കാര്യങ്ങള്‍ നടന്നാല്‍ മതി എന്നതാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. സഖ്യം ഉണ്ടാക്കാന്‍ പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് താത്പര്യങ്ങള്‍ മാറിക്കഴിഞ്ഞുവെന്നും മമത കുറ്റപ്പെടുത്തി. (Trinamool Congress will fight 2024 election alone says Mamata Banerjee)
ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയ കോണ്‍ഗ്രസ് എങ്ങനെ ബിജെപിയെ നേരിടുമെന്ന് മമത ചോദിച്ചു. ഇത്തരം ധാരണകളുണ്ടാക്കിയ ഇടതുപാര്‍ട്ടികള്‍ക്കും ബിജെപിയെ പരാജയപ്പെടുത്താനാകുമോ എന്നും മമത ആഞ്ഞടിച്ചു. ബിജെപി വിരുദ്ധമെന്ന് കോണ്‍ഗ്രസിനും സിപിഐഎമ്മിനും എങ്ങനെ അവകാശപ്പെടാന്‍ സാധിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
ഭരണകക്ഷിയായ തൃണമൂലില്‍ നിന്ന് കോണ്‍ഗ്രസ് നിയമസഭാ സീറ്റ് പിടിച്ചെടുത്ത ബംഗാളിലെ സര്‍ദിഗിയിലെ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് പരാമര്‍ശിച്ചായിരുന്നു മമതയുടെ വിമര്‍ശനങ്ങള്‍. കോണ്‍ഗ്രസും ഇടതുപക്ഷവും ബിജെപിയും സര്‍ദിഗിയില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കിയെന്ന് മമത കുറ്റപ്പെടുത്തി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ജനകീയ മുന്നണി രൂപീകരിക്കുമെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
Story Highlights: Trinamool Congress will fight 2024 election alone says Mamata Banerjee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here