Advertisement

ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടി; ഒളിച്ചോടിയ ആളുടെ ഭാര്യയെ വിവാഹം കഴിച്ച് ഭർത്താവ്

March 3, 2023
2 minutes Read
Woman Husband Marries Wife

ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയതിനു പ്രതികാരമായി ഭാര്യയുടെ കാമുകൻ്റെ ഭാര്യയെ വിവാഹം കഴിച്ച് ഭർത്താവ്. ബീഹാറിലാണ് സംഭവം. ഇരു ദമ്പതിമാർക്കും മക്കളുണ്ട്. രണ്ട് സ്ത്രീകളുടെയും പേര് ഒന്നാണ് എന്നതാണ് ഇതിലെ ഏറ്റവും രസകരമായ കാര്യം. ഇടിവി ഭാരത് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (Woman Husband Marries Wife)

Read Also: ഇന്ത്യയിൽ പുരുഷന്മാരുടെ അടിവസ്ത്ര വിൽപന കുത്തനെ ഇടിയുന്നു; വിരൽ ചൂണ്ടുന്നത് വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിലേക്കോ ?

ബീഹാറിലെ ഖഗാരിയയിലാണ് സംഭവം. 2009ൽ റൂബി ദേവിയും നീരജും തമ്മിൽ വിവാഹം കഴിച്ചു. ഇവർക്ക് നാല് മക്കളുണ്ടായി. വർഷങ്ങൾക്കു ശേഷം മുകേഷ് എന്നയാളുമായി ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് നീരജ് മനസിലാക്കി. 2022 ഫെബ്രുവരിയിൽ മുകേഷും റൂബിയും വിവാഹിതരായി. ഇതറിഞ്ഞ നീരജ് ഭാര്യയെ മുകേഷ് തട്ടിക്കൊണ്ടുപോയെന്ന് കാട്ടി മുകേഷിനെതിരെ പൊലീസിൽ പരാതിപ്പെട്ടു. വില്ലേജ് പഞ്ചായത്തിൽ പ്രശ്നം പരിഹരിക്കപ്പെട്ടെങ്കിലും മുകേഷും റൂബിയും ഒളിച്ചോടി.

മുകേഷ് രണ്ട് കുട്ടികളുടെ പിതാവാണ്. ഇയാളുടെ ഭാര്യയുടെ പേരും റൂബി എന്ന് തന്നെ. 2023 ഫെബ്രുവരിയിൽ നീരജ് മുകേഷിൻ്റെ ആദ്യ ഭാര്യ റൂബിയെ വിവാഹം കഴിച്ചു. പ്രതികാര നടപടിയായാണ് നീരജ് റൂബിയെ വിവാഹം ചെയ്തതെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Story Highlights: Woman Runs Away Husband Marries Lover’s Wife

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top