Advertisement

അഗളിയിൽ ജീപ്പ് മറിഞ്ഞു കുടുംബശ്രീ ജീവനക്കാരി മരിച്ചു; സഹ ജീവനക്കാരിക്ക് ഗുരുതര പരുക്ക്

March 4, 2023
1 minute Read
jeep accident Kudumbashree employee died

അഗളിയിൽ ജീപ്പ് മറിഞ്ഞു കുടുംബശ്രീ ജീവനക്കാരി മരിച്ചു. കൂടെ ഉണ്ടായിരുന്ന സഹ ജീവനക്കാരിയെ ഗുരുതര പരുക്കുകളോടെ പാലക്കാട്ടേക്ക് മാറ്റി. അഗളി താഴെ ഊരിലെ രാമുവിന്റെ ഭാര്യ വിദ്യ (27) ആണ് മരിച്ചത്.

Read Also: വി.ഡി. സതീശന്റെ പൈലറ്റ് വാഹനമിടിച്ച് വയോധികന് പരുക്ക്; ആശുപത്രിയിലെത്തിച്ചത് പൊലീസ് വാഹനത്തിൽ

കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദ്യയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കിലയുടെ അഗളി കെട്ടിടത്തിലാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്. ജീപ്പ് തട്ട് തട്ടായി തിരിച്ച താഴ്ചയിലേക്ക് മറിയുകയായിരുന്നു. മറിയാനുള്ള കാരണം വ്യക്തമല്ല. അഗളി പോലീസ് സ്ഥലത്തെത്തി.

Story Highlights: jeep accident Kudumbashree employee died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top