വീട്ടിലേക്ക് റോഡില്ല; കോതമംഗലത്ത് മൃതദേഹം ചുമന്ന് ബന്ധുക്കള്‍

വീട്ടിലേക്ക് പോകാൻ റോഡില്ലാത്തതുകൊണ്ട് മൃതദേഹം ചുമന്ന് ബന്ധുക്കള്‍. എറണാകുളം ജില്ലയിലെ കോതമംഗലം കീരംപാറ ഗ്രാമപഞ്ചായത്തിലാണ് സംഭവം. സ്കറിയാ കുരുവിള എന്ന വ്യക്തിയുടെ മൃതദേഹമാണ് ഒന്നരയടി വീതിയുള്ള വരമ്പിലൂടെ ചുമന്നത്.
12ാം വാര്‍ഡ് കണികണ്ടം വയല്‍ മേഖലയിലാണ് റോഡില്ലാത്തത്. വഴിക്കായുള്ള മുഴുവൻ സ്ഥലവും പഞ്ചായത്തിലേക്ക് വിട്ടു നൽകിയിട്ടുണ്ട്. മരിച്ച സ്കറിയ കുരുവിളയാണ് കൂടുതല്‍ സ്ഥലം നല്‍കിയത്. എന്നാൽ ഫണ്ട് ഇല്ല എന്ന കാരണത്താൽ പണി നീളുകയാണ്. ഇവിടെ 70 വര്‍ഷമായി അഞ്ചിലധികം കുടുംബങ്ങള്‍ താമസിക്കുന്നു. മറ്റുള്ള പലരും സ്ഥലം വിട്ടു പോയി.
Read Also: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്തു; പ്രതികള്‍ക്കായി തെരച്ചില്‍
എന്നാൽ താമസക്കാര്‍ കുറവായതും സാങ്കേതിക പ്രശ്നങ്ങളുമാണ് റോഡ് പണിയാൻ തടസ്സമെന്നാണ് കീരംപാറ പഞ്ചായത്ത് പറയുന്നത്. അത്രയും ഫണ്ട് പഞ്ചായത്തിനില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.
Story Highlights: Relatives carrying the dead body in Kothamangalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here