Advertisement

എറണാകുളം തൃപ്പുണിത്തറയിൽ ലോട്ടറിക്കടയ്ക്ക് തീയിട്ടു

March 4, 2023
2 minutes Read
thripunithura lottery center set ablaze

എറണാകുളം തൃപ്പുണിത്തറയിൽ ലോട്ടറിക്കടയ്ക്ക് തീയിട്ടു. തൃപ്പുണിത്തറയിലെ മീനാക്ഷി ലോട്ടറിസ്‌നാണ് പെട്രോൾ ഒഴിച്ച് തീ ഇട്ടത്. അതിക്രമം കാണിച്ച രാജേഷിനെ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലിസ് അറസ്റ്റ് ചെയ്തു. ( thripunithura lottery center set ablaze )

ഇന്നലെ വൈകീട്ട് ആറരയ്ക്കാണ് സംഭവം. തൃപ്പുണിത്തറ സ്വദേശി രാജേഷ് മീനാക്ഷി ലോട്ടറിസ് എന്ന ലോട്ടറി വില്പന സ്ഥാപനം താൻ കത്തിക്കുമെന്ന് ആദ്യം വീഡിയോ ചിത്രീകരിച്ചു. ചെറുകിട ലോട്ടറി കച്ചവടക്കാർക്ക് ഭീഷണിയാണെന്ന് ഉൾപ്പടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു വീഡിയോ ചിത്രീകരിച്ചത്.

ശേഷം ആറരയോടെ കയ്യിൽ പെട്രോൾ കുപ്പിയുമായി ലോട്ടറി കടയിലേക്ക് എത്തുന്നു. പെട്രോൾ ഒഴിച്ച് തീ ഇടുന്നു. തിരികെ പോകുന്നു.

അതിക്രമം നടക്കുമ്പോൾ തൊഴിലാളികളും ലോട്ടറി വാങ്ങാൻ എത്തിയവരും സ്ഥാപനത്തിൽ ഉണ്ടായിരുന്നു. തീ പടർന്നതോടെ ഇവർ ഇറങ്ങി ഓടി. ലോട്ടറി സ്ഥാപനഉടമയുടെ പരാതിയിലാണ് പോലിസ് രാജേഷ്‌നെ തിരെ ജാമ്യമില്ലാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. രാജേഷ്ന്ന് മാനസിക വിഭ്രാന്തി ഉണ്ടെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

Story Highlights: thripunithura lottery center set ablaze

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top