ടീം സജ്ജം; സിസിഎലില്‍ ഇന്ന് കേരളാ സ്‌ട്രൈക്കേഴ്‌സ് മുംബൈ ഹീറോസിനെ നേരിടും

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളാ സ്‌ട്രൈക്കേഴ്‌സ് ഇന്ന് മുംബൈ ഹീറോസിനെ നേരിടും. വൈകിട്ട് ഏഴിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഫ്‌ലവേഴ്‌സ് ചാനല്‍ തത്സമയം സംപ്രേഷണം ചെയ്യും. (ccl today Kerala strikers vs Mumbai Heros)
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയം രുചിച്ച കേരള താരങ്ങള്‍ വിജയ പ്രതീക്ഷയോടെയാണ് ഇന്ന് ജഴ്‌സി അണിയുന്നത്. ഹോം ഗ്രൗണ്ടിലൂടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ചുവടുറപ്പിക്കലാണ് ടീമിന്റെ ലക്ഷ്യം. ബോളിവുഡ് താരങ്ങളുടെ ടീമായ മുംബൈ ഹീറോസിനെതിരെ കേരള സ്‌ട്രൈക്കേഴ്‌സ് വെടിക്കെട്ട് പ്രകടനം കാഴ്ച്ച വെക്കുമെന്ന് ടീം ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. പുതിയ മത്സര ഘടനക്കനുസരിച്ചു ടീം സജ്ജമെന്ന് കേരള സ്‌ട്രൈക്കേഴ്‌സ് കോച്ച് മനോജ് ചന്ദ്രന്‍ അറിയിച്ചു.
Read Also: നാഗാലാന്‍ഡില്‍ വോട്ടെണ്ണലിനുമുന്നേ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സീറ്റ്; വിജയം ഇങ്ങനെ
വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. സിനിമാ താരങ്ങളുടെ വാശിയേറിയ ഏറ്റുമുട്ടല്‍ ഫ്‌ലവേഴ്‌സ് ചാനലില്‍ തത്സമയം സംപ്രേഷണം ചെയ്യും. മാര്‍ച്ച് 19ന് ഹൈദരാബാദിലാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഫൈനല്‍.
Story Highlights: ccl today Kerala strikers vs Mumbai Heros
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here