മുസ്ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥ മറികടക്കണം; രണ്ടാം വിവാഹത്തിനൊരുങ്ങി ഷുക്കൂർ വക്കീൽ

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാം വിവാഹത്തിനൊരുങ്ങി നടനും അഡ്വക്കേറ്റുമായ ഷുക്കൂർ വക്കീൽ. ഇന്ത്യയിലെ മുസ്ലിമിന്റെ പിന്തുടർച്ചാ നിയമ പ്രകാരം തന്റെ സ്വത്തിന്റെ പൂർണ അവകാശം പെൺകുട്ടികളായ മക്കൾക്ക് ലഭിക്കുന്നില്ല എന്നതാണ് സെപ്ഷ്യൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാം വിവാഹം എന്ന തീരുമാനത്തിലേക്ക് കടക്കുന്നതിനുള്ള കാരണമെന്ന് വക്കീൽ ഫേസ്ബുക്കിൽ രേഖപ്പെടുത്തിയ കുറിപ്പിൽ വക്കീൽ രേഖപ്പെടുത്തി. Second marriage for Shukkur Vakkeel
ഒരു ആൺകുട്ടി പോലും ഇല്ലാത്തതിനാൽ ഇന്ത്യയിലെ മുസ്ലിമിന്റെ പിന്തുടർച്ചാ നിയമപ്രകാരം വ്യക്തിയുടെ സ്വത്തിൽ മൂന്നിൽ രണ്ട് ഓഹരി പെൺകുട്ടികൾക്കും ഒരെണ്ണം സഹോദരങ്ങൾക്കും ലഭിക്കും. തന്റെ പെൺകുട്ടികൾക്ക് സ്വത്തിൽ പൂർണ അവകാശം ലഭിക്കുവാനും സ്‌പെഷ്യൽ മാര്യേജ് ആക്ട് വഴി വിവാഹം കഴിക്കുന്നവരെ മുസ്ലിം വ്യക്തിനിയമം ബാധിക്കുകയില്ല എന്ന സാധ്യതയെ ഉപയോഗിക്കുകയുമാണ് താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
1994 ഒക്ടോബർ 6 ന് ഇസ്ലാം മതാചാര പ്രകാരം വിവാഹിതരായ ഷൂക്കൂർ വക്കീലും ഭാര്യ ഷീനയും വനിതാ ദിനമായ 2023 മാർച്ച് 8 ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ്ഗ് സബ്ബ് രജിസ്ട്രാർ മുമ്പാകെ രാവിലെ 10 മണിക്ക് സ്‌പെഷ്യൽ മാര്യേജ് നിയമം വകുപ്പ് 15 പ്രകാരം വീണ്ടും വിവാഹിതർ ആകും.
പോസ്റ്റിന്റെ പൂർണരൂപം:
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here