Advertisement

അധികാരത്തിലും വിഭവങ്ങളിലുമുള്ള അവസര സമത്വമാണ് സാമൂഹ്യ നീതി; പ്രവാസി വെല്‍ഫെയര്‍ ജില്ലാ സമ്മേളനം

March 6, 2023
3 minutes Read
Pravasi Welfare District Palakkad Malappuram Conference at Dammam

അധികാരത്തിലും വിഭവങ്ങളിലുമുള്ള അവസര സമത്വമാണ് സാമൂഹ്യനീതിയെന്നും വംശീയത അതിന്റെ ഭരണകൂട രൂപം പ്രാപിച്ച കാലത്ത്, ഇന്ത്യയെ വീണ്ടെടുക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും പ്രവാസി വെല്‍ഫെയര്‍ മലപ്പുറം പാലക്കാട് ജില്ലാ സമ്മേളനം. തെരഞ്ഞെടുപ്പ് കാലത്ത് രൂപപ്പെടുന്ന തട്ടിക്കൂട്ട് മുന്നണികള്‍ക്കപ്പുറത്ത്, സാംസ്‌ക്കാരിക ഹിന്ദുത്വത്തെയും കോര്‍പറേറ്റ് ഹിന്ദുത്വത്തെയും നേരിടാനുള്ള കരുത്തുള്ള വിശാല സഖ്യങ്ങളാണ് ഫാഷിസ്റ്റുകള്‍ക്കെതിരെ ഉയര്‍ന്നുവരേണ്ടത് എന്ന പാഠമാണ് ത്രിപുര തെരെഞ്ഞെടുപ്പ് ഫലം നമുക്ക് നല്‍കുന്നതെന്ന് പ്രവാസി വെല്‍ഫെയര്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് മുഹ്സിന്‍ ആറ്റാശ്ശേരി പറഞ്ഞു.( Pravasi Welfare District Palakkad Malappuram Conference at Dammam)

ഭരണകൂട-കോര്‍പ്പറേറ്റ് ചങ്ങാത്തം, നികുതി വര്‍ധനവ്, ബജറ്റിലെ അസമത്വം, പാചകവാതക വില വര്‍ധനവ് തുടങ്ങി അതിപ്രധാന വിഷയങ്ങളിലെല്ലാം മോദി-പിണറായി സര്‍ക്കാറുകള്‍ സാമൂഹ്യ നീതിയെ അട്ടിമറിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കാവലാളാവുക’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സമ്മേളനം റീജിയണല്‍ കമ്മറ്റി പ്രസിഡന്റ് റഹീം തിരൂര്‍ക്കാട് ഉദ്ഘാടനം ചെയ്തു. പൊതുമേഖല സ്ഥാപനങ്ങളടക്കം ഇന്ത്യയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിയ മോദി സര്‍ക്കാര്‍ വെറുപ്പും പട്ടിണിയും മാത്രമാണ് ഉത്പാദിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ജില്ലാ കമ്മിറ്റി പ്രസിഡന്റ് നാസര്‍ വെള്ളിയത്ത് അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി പാലക്കാട് ജില്ലാ പ്രസിഡന്റ് അബു ഫൈസല്‍ ഓണ്‍ലൈനായി സമ്മേളനത്തില്‍ സംസാരിച്ചു. നവാഫ് ഒലിപ്പുഴ, മുനീര്‍ അസനാര്‍ എന്നിവര്‍ ഗാനമാലപിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സമര-പോരാട്ട പാതയിലെ നാള്‍വഴികള്‍ വിശദീകരിക്കുന്ന വിഡിയോയും പ്രദര്‍ശിപ്പിച്ചു. ഫിദ അബ്ദുറഹീം, റഷീദ അലി, റമീസ അര്‍ഷദ്, തിത്തു നവാഫ്, അഫീഹ ഫായിസ്, അലീമ ഷൗക്കത്ത് എന്നിവര്‍ ചേര്‍ന്ന് സംഘ ഗാനമാലപിച്ചു. പ്രവാസി വെല്‍ഫെയറിന്റെ 2023-24 കാലയളവിലേക്കുള്ള എക്സികുട്ടിവ് അംഗങ്ങളായ നാസര്‍ വെള്ളിയത്ത്, ഫായിസ് കുറ്റിപ്പുറം, അലി മുഹമ്മദ്, നാസര്‍ ആലുങ്ങല്‍, ഉബൈദ് മണാട്ടില്‍, നവാഫ് ഒലിപ്പുഴ, അര്‍ഷദ് വാണിയമ്പലം, അമീന്‍ ചൂനൂര്‍, അമീറുദ്ധീന്‍ പൊന്നാനി, കബീര്‍ മുഹമ്മദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.റീജിയണല്‍ കമ്മറ്റി പ്രസിഡന്റ് റഹീം തിരൂര്‍ക്കാട് എക്‌സികുട്ടിവ് അംഗങ്ങളെ ഹാരമണിയിച്ചാണ് ആദരിച്ചത്. അര്‍ഷദ് വാണിയമ്പലം അവതാരകനായിരുന്നു. ജനറല്‍ സെക്രട്ടറി ഫായിസ് കുറ്റിപ്പുറം സ്വാഗതവും ട്രഷറര്‍ അലി മുഹമ്മദ് പാലക്കാട് നന്ദിയും പറഞ്ഞു.

Story Highlights: Pravasi Welfare District Palakkad Malappuram Conference at Dammam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top