‘ലക്ഷക്കണത്തിന് സ്ത്രീകൾ നഗരം കീഴടക്കുന്ന കാഴ്ച മനോഹരം’; പൊങ്കാല നടത്തിപ്പിൽ സർക്കാരിന് അഭിനന്ദനം; കെ കെ രമ

ആറ്റുകാൽ പൊങ്കാല നടത്തിപ്പിൽ സർക്കാരിനെ അഭിനന്ദിച്ച് വടകര എംഎൽഎ കെ കെ രമ. പൊങ്കാലയുടെ കൗതുക കാഴ്ചകൾ കാണാനാണ് നിയമസഭ പിരിഞ്ഞിട്ടും കെ കെ രമ തലസ്ഥാനത്ത് തുടർന്നത്. സെക്രട്ടറിയറ്റ് പരിസരത്തും പാളയത്തും തമ്പാനൂരിലുമൊക്കെ എംഎൽഎ നടന്ന് കാഴ്ചകൾ കണ്ടു. (KK Rema about attukal pongala 2023)
ലക്ഷക്കണത്തിന് സ്ത്രീകൾ നഗരം കീഴടക്കുന്ന കാഴ്ച്ച മനോഹരമെന്ന് കെ കെ രമ ട്വന്റിഫോറിനോട് പറഞ്ഞു.തെരുവുകൾ മുഴുവൻ സ്ത്രീകളുടെ കൈകളിലാവുകയാണ്.
അവരുടെ നിയന്ത്രണത്തിലാണ് പൊങ്കാല മുന്നോട്ട് പോകുന്നത്. പൊങ്കാല നടത്തിപ്പിൽ കെ കെ രമ സർക്കാരിനെ അഭിനന്ദിച്ചു. നല്ല ക്രമീകരണങ്ങളാണ് സർക്കാർ ഒരുക്കിയത്. കക്ഷിരാഷ്ട്രീയഭേദമെന്യ എല്ലാവരും ഒന്നായി പ്രവർത്തിച്ചു.ഒടുവിൽ പൊങ്കാലയ്‌ക്കെത്തിയ ട്രാൻസ്ജെൻഡേഴ്സിനെ കണ്ട് കാര്യങ്ങൾ തിരക്കിയാണ് എംഎൽഎ മടങ്ങിയത്.
Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു
അതേസമയം തൃക്കാക്കരയിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടിയായിരുന്നു തന്റെ ആദ്യ പൊങ്കാലയെന്ന് തൃക്കാക്കര എംഎല്‍എ ഉമ തോമസ് പറഞ്ഞു. എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍ ജീവനക്കാര്‍ സജ്ജീകരിച്ച സ്ഥലത്താണ് ഉമ തോമസ് പൊങ്കാല അര്‍പ്പിച്ചത്.
എംഎല്‍എ ഹോസ്റ്റലിന് മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തു രാവിലേ തന്നെ ഉമ തോമസ് എത്തി.ബന്ധുക്കളോടൊപ്പമായിരുന്നു പൊങ്കാല അര്‍പ്പിച്ചത്. തിരക്കുകള്‍ കാരണം മുന്‍പ് പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമം പങ്കുവെച്ചെങ്കിലും ഇത്തവണ തൃക്കാക്കരയിലെ ജനങ്ങള്‍ക്കായി പൊങ്കാല അര്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ഉമ തോമസ് മറച്ചു വെച്ചില്ല.
Story Highlights: KK Rema about attukal pongala 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here