‘ചൂടൊന്നും പ്രശ്‌നമല്ല, അതാണല്ലോ യൂണിവേഴ്‌സ് പവർ എന്ന് പറയുന്നത്’; ആദ്യമായി പൊങ്കാലയിടാനെത്തി സ്വാസിക

ആറ്റുകാൽ പൊങ്കാലയിൽ ആദ്യമായി പങ്കെടുത്ത് നടി സ്വാസിക. ഇന്ന് രാവിലെ തന്നെ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാൻ താരം സകുടുംബം എത്തിച്ചേർന്നു. ( swasika attukal pongala )
‘ആദ്യമായാണ് ആറ്റുകാലിൽ പൊങ്കാലയിടാൻ എത്തുന്നത്. തിരുവനന്തപുരത്ത് ഷൂട്ട് നടക്കുമ്പോൾ ഒരുപാട് ആർട്ടിസ്റ്റുകൾ പൊങ്കാല ഇടാൻ പോകുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും പോകാൻ സാധിച്ചില്ല. ഇന്ന് അമ്മയും, ചിറ്റമാരും എല്ലാമായി സകുടുംബമാണ് പൊങ്കാലയിടാൻ എത്തിയിരിക്കുന്നത്. കുറേ നാളത്തേക്ക് പൊങ്കാലയുടെ ഈ എനർജി ഒപ്പമുണ്ടാകും. രണ്ട് അരിവച്ചിട്ടുള്ള പായസമാണ് ഞാൻ തയാറാക്കുന്നത്. ഇനിയും അമ്മയ്ക്ക് പൊങ്കാലയിടണമെന്ന് തന്നെയാണ് അഗ്രഹം. സാധാരണ വെയിലത്ത് ഇറങ്ങുമ്പോൾ പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാറുണ്ട്. പക്ഷേ ഇവിടെ അതൊന്നും കുഴപ്പമാകുന്നില്ല. വെയിലാണെങ്കിലും ഭക്ഷണം വെള്ളവും ഒന്നുമില്ലാതെയാണെങ്കിലും നിൽക്കുന്നതിൽ പ്രശ്‌നമില്ല. ചൂടൊന്നും പ്രശ്‌നമാവില്ല’- സ്വാസിക പറഞ്ഞു.
കൊവിഡിനെ തുടർന്നുള്ള രണ്ട് വർഷത്തിന് ശേഷമാണ് ആറ്റുകാൽ പൊങ്കാല ഇത്ര വിപുലമായി സംഘടിപ്പിക്കുന്നത്. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ആറ്റുകാലിൽ പൊങ്കാല സമർപ്പിക്കാനായി എത്തിയിരിക്കുന്നത്.
Story Highlights: swasika attukal pongala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here