Advertisement

ആറ്റുകാൽ പൊങ്കാല മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി: മന്ത്രി വി ശിവൻകുട്ടി

March 7, 2023
2 minutes Read
V sivankutty about attukal pongala

ആറ്റുകാൽ പൊങ്കാല മികച്ച രീതിയിൽ സംഘടിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം നഗരസഭ അധികൃതർ, ജീവനക്കാർ, പൊലീസ്, ട്രാഫിക്,വാട്ടർ അതോറിറ്റി, കെഎസ്ഇബി, ഫയർഫോഴ്സ്,കെ എസ് ആർ ടി സി, റെയിൽവേ മറ്റ് ഉദ്യോഗസ്ഥർ, തുടങ്ങി എല്ലാവർക്കും നന്ദി അറിയിക്കുന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് വന്നവർക്ക് സഹായങ്ങൾ നൽകിയ തിരുവനന്തപുരം നിവാസികൾക്കും നന്ദി അറിയിക്കുന്നതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.(V Sivankutty about attukal pongala)

ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടർച്ചയായി രാത്രി 9 മണി മുതൽ റോഡുകൾ തിരുവനന്തപുരം നഗരസഭ കഴുകി വൃത്തിയാക്കുന്നു. സെക്രട്ടറിയേറ്റ് മുന്നിൽ നിന്നും പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അറിയിച്ചു.അതേസമയം നഗരത്തിലെത്തിയ ഭക്തജനങ്ങൾ പോകുന്ന മുറയ്ക്ക് പ്രദേശത്തെ സ്ഥലങ്ങൾ ഉടൻ വൃത്തിയാക്കും, ശുചികരണ പ്രവർത്തനങ്ങൾ ആരംഭിച്ചെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. കല്ലുകൾ ശേഖരിക്കാൻ പ്രത്യേക സന്നദ്ധപ്രവർത്തകരുണ്ട്.

Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു

കല്ലുകള്‍ക്കായി ഒരുപാട് അപേക്ഷകൾ ഇതിനകം ലഭിച്ചിട്ടുണ്ട്. പ്രയോരിറ്റി തീരുമാനിച്ച് അവര്‍ക്ക് നല്‍കും. വിധവകളായവര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ തുടങ്ങി നിരവധി പേരുണ്ട്.’ മേയര്‍ വിശദീകരിച്ചു.

ചുടുകട്ടകള്‍ ശേഖരിക്കാന്‍ പ്രത്യേകം വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. യുവജന ക്ഷേമ ബോര്‍ഡ് വളണ്ടിയര്‍മാരെ നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. എയിംസ് കോളേജിലെ എന്‍എസ്എസ് ടീം ഉണ്ട്. പ്രത്യേക ടീം ആണ് പ്രവര്‍ത്തി ചെയ്യുക’, മേയർ വ്യക്തമാക്കി.

ശേഖരിക്കുന്ന ചുടുകല്ലുകള്‍ ലൈഫ് പദ്ധതിക്കുള്ള ഭവനനിര്‍മ്മാണത്തിന് ഉപയോഗിക്കുമെന്ന് ആര്യ രാജേന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. ഇത് ശേഖരിക്കാന്‍ ശുചീകരണ വേളയില്‍ പ്രത്യേക വോളന്റീയര്‍മാരെയും സജ്ജീകരിക്കും. മുൻകാലങ്ങളിൽ ഇത്തരം പ്രവർത്തികൾ കണ്ടതിനെ തുടർന്നാണ് ഈ നീക്കം.പരമാവധി ഇടങ്ങളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കാൻ സാധിച്ചിട്ടുണ്ട്. 2400 പേരാണ് ശുചീകരണ പ്രവർത്തനങ്ങൾക്കായി രംഗത്തുള്ളത്.

Story Highlights: V Sivankutty about attukal pongala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top