Advertisement

ബ്രഹ്‌മപുരം തീപിടുത്തത്തില്‍ കാരണക്കാര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം; വിനയന്‍

March 8, 2023
2 minutes Read
Director Vinayan condemn brahmapuram fire

എറണാകുളം ബ്രഹ്‌മുപരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വിനയന്‍. ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നതിനു തുല്യമായ ക്രിമിനല്‍ പ്രവര്‍ത്തിയാണ് ബ്രഹ്‌മപുരത്തുണ്ടായതെന്ന് വിനയന്‍ പറഞ്ഞു. വിഷമല കത്തിയതിനു പിന്നില്‍ ഏതെങ്കിലും വ്യക്തികള്‍ക്കു പങ്കുണ്ടോ എന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം. ഇത്തരം സാമൂഹിക വിപത്തു സൃഷ്ടിക്കുന്നവര്‍ക്കെതിരെ എല്ലാവരും പ്രതികരിക്കണമെന്നും വിനയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.(Director Vinayan condemn brahmapuram fire)

പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ഇതു കൊല്ലാക്കൊലയാണ്. ബ്രഹ്‌മപുരത്തെ പ്ലാസ്റ്റിക് മാലിന്യമല കത്തിച്ചവര്‍ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നതിനു തുല്യമായ ക്രിമിനല്‍ പ്രവര്‍ത്തിയാണ് നടത്തിയിരിക്കുന്നത്.. പാലാരിവട്ടത്തു താമസിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഈ വിഷപ്പുകയുടെ ഏറ്റവും ദുരന്തപുര്‍ണ്ണമായ അവസ്ഥ കണ്ടിട്ട് ഭയന്നു പോകുന്നു.. വീടുകളെല്ലാം ജനാലകള്‍ പോലും തുറക്കാതെ അടച്ചിട്ടിട്ട് ദിവസങ്ങള്‍ പലതായി..
എന്നിട്ടുപോലും ശ്വാസ കോശത്തിന് അസുഖമുള്ളവര്‍ പലരും ചികിത്സക്കായി ആശുപത്രികളില്‍ അഭയം തേടിയിരിക്കുന്നു.

എസി ഷോറൂം ഇല്ലാത്ത സാധാരണ കച്ചവടക്കാര്‍ക്കൊക്കെ ശാരീരിക അസ്വസ്തത അനുഭവപ്പെടുന്നു. പുറം ജോലി ചെയ്യുന്ന കൂലിപ്പണിക്കാരായ തൊഴിലാളികള്‍ പലരും ചുമയും ശ്വാസം മുട്ടലും മൂലം വിഷമിക്കുന്നു..
സ്ലോ പോയിസണ്‍ പോലെ മനുഷ്യന്റെ ജീവനെതന്നെ ഇല്ലാതാക്കാന്‍ പോന്ന ഈ വിപത്തിന്റെ ആഴം അധികാരികള്‍ വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല.

Read Also: ബ്രഹ്മപുരം തീപിടിത്തത്തിന് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ജില്ലാ കളക്ടർ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഈ വിഷമല കത്തിയതിനു പിന്നില്‍ ഏതെങ്കിലും വ്യക്തികള്‍ക്കു പങ്കുണ്ടോ എന്നറിയാന്‍ പൊലീസ് അന്വേഷണം നടക്കുന്നത്രേ. അങ്ങനുണ്ടങ്കില്‍ അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷിക്കണം. ഇത്തരം സാമൂഹിക വിപത്തു സൃഷ്ടിക്കുന്നവര്‍ക്കെതിരെ എല്ലാവരും പ്രതികരിക്കണം’.

Story Highlights: Director Vinayan condemn brahmapuram fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top