Advertisement

കൊച്ചി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമം; മലയാളിയായ ക്യാബിൻ ക്രൂ ജീവനക്കാരൻ പിടിയിൽ

March 9, 2023
7 minutes Read
Air India Cabin Crew Arrested For Smuggling Gold

കൊച്ചി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ക്യാബിൻ ക്രൂ ജീവനക്കാരൻ അറസ്റ്റിൽ. വയനാട് സ്വദേശിയായ ഷാഫിയാണ് 1,487 ഗ്രാം സ്വർണവുമായി പിടിയിലായത്. ( Air India Cabin Crew Arrested For Smuggling Gold )

ബഹ്രൈൻ-കോഴിക്കോട്-കൊച്ചി സർവീസ് വിമാനത്തിലെ ക്യബിൻ ക്രൂ അംഗമായ ഷാഫി സ്വർണം കടത്തുന്നുവെന്ന് കസ്റ്റംസ് പ്രിവന്റവ് കമ്മീഷ്ണർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷാഫി അറസ്റ്റിലാകുന്നത്.

Read Also: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ശരീരത്തിനുള്ളിൽ ഒളിപ്പിച്ചത് ഒരു കിലോഗ്രാം സ്വർണം

ഷാഫിയുടെ ഇരുകൈയിലും പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം. കൈ പുറത്ത് കാണാതിരിക്കാൻ ഫുൾസ്ലീവ് ഷർട്ട് ധരിച്ച് ഗ്രീൻ ചാനലിലൂടെ കടക്കാനായിരുന്നു ഷാഫിയുടെ ശ്രമം. എന്നാൽ ഷാഫി കസ്റ്റംസ് പിടിയിലാവുകയായിരുന്നു.

Story Highlights: Air India Cabin Crew Arrested For Smuggling Gold

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top