ആമസോൺ കാടുകളിലെ തീയണയ്ക്കാൻ ബ്രസീൽ എംബസിക്ക് മുമ്പിൽ പ്രതിക്ഷേധിച്ച ആളുകളെ ബ്രഹ്മപുരത്ത് കാണാനില്ല; ശോഭ സുരേന്ദ്രൻ

ബ്രഹ്മപുരത്തെ പുക കാരണം മുമ്പ് ആമസോൺ കാടുകളിലെ തീയണയ്ക്കാൻ ബ്രസീൽ എംബസിക്ക് മുമ്പിൽ പ്രതിക്ഷേധിച്ച ആളുകളെയൊന്നും കാണാൻ കഴിയുന്നില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയായിരുന്നു ശോഭ സുരേന്ദ്രൻ വിമർശിച്ചത്. ശോഭ സുരേന്ദ്രൻ പങ്കുവച്ച പോസ്റ്റിൽ മന്ത്രി പി എ മുഹമ്മദ് റിയാസ്, എ എ റഹീം എം പി ഉൾപ്പെടെയുള്ളവരുടെയുള്ളവർ ചിത്രത്തിലുണ്ട്.(Brahmapuram plant sobha surendran against dyfi)
അഞ്ചു വര്‍ഷങ്ങൾക്ക് മുൻപ് ആമസോൺ വനാന്തരങ്ങളില്‍ കാട്ടുതീ പടർന്നപ്പോൾ നിയന്ത്രിക്കാൻ തയാറാകാത്ത ബ്രസീലിയൻ സർക്കാരിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.ഇന്ത്യയിലും പ്രതിഷേധം ഉണ്ടായി. ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി. അന്നത്തെ ഡിവൈഎഫ്ഐ അഖിഅഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ ബ്രസീൽ എംബസിക്ക് മുന്നിലായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്.
അതേസമയം ബ്രഹ്മപുരം തീപിടുത്തില്‍ ജനം പ്രാണവായുവിനായി പരക്കം പായുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി എവിടെയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കൊവിഡ്കാലത്ത് മലയാളികളെ ഉപദേശിച്ച പിണറായി വിജയന് ദുരന്തമുഖത്തേക്ക് തിരിഞ്ഞുനോക്കാത്തതെന്തെന്നും വി മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു
എട്ട് ദിവസമായി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പിടുത്തത്തിനൊപ്പം തന്നെ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ് അവിടെ നിന്നുയരുന്ന പുകയും. ജില്ലയിൽ കർശന നിർദേശമാണ് നൽകിയിരിക്കുന്നത്.
Story Highlights: Brahmapuram plant sobha surendran against dyfi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here