സ്വപ്‌നയുടെ പുതിയ ആരോപണങ്ങള്‍; ഒന്നും പ്രതികരിക്കാതെ എം വി ഗോവിന്ദന്‍

സ്വര്‍ണക്കടത്തുകേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന സ്വപ്‌നാ സുരേഷിന്റെ പുതിയ ആരോപണത്തില്‍ ഒന്നും പ്രതികരിക്കാതെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മറ്റൊരു രാജ്യത്ത് പുതിയൊരു ജീവിതം തുടങ്ങാന്‍ 30 കോടി നല്‍കാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തുവെന്നും കേരളം വിട്ട് പോകണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞുവിട്ട് സ്വപ്നയെ കാണാനെത്തിയെന്ന് അവകാശപ്പെട്ടുകൊണ്ട് എത്തിയ വ്യക്തി തന്നോട് പറഞ്ഞതായും സ്വപ്‌ന ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് എം വി ഗോവിന്ദന്‍ പ്രതികരിക്കാതെ പോയത്. ( m v govindan did not respond to swapna suresh allegations)
മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. എം.വി ഗോവിന്ദന്റെ അറിവോടെയാണ് വന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ രേഖകള്‍ നല്‍കണമെന്നും ഇടനിലക്കാരനായ വിജയ് പിള്ള ആവശ്യപ്പെടുകയും പിന്നീട് ഭീക്ഷണിപ്പെടുത്തുകയും ചെയ്തെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. കൊന്നുകളയുമെന്ന് പാര്‍ട്ടി സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി വിജയ് പിള്ള പറഞ്ഞെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. വിഷയം ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസ് അന്വേഷിക്കണമെന്നും ഈ ആരോപണത്തെ നിയമപരമായി നേരിടുമോ എന്ന് ഇവര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Story Highlights: m v govindan did not respond to swapna suresh allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here