സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമം; വൈകിട്ട് 5 ന് ഫേസ്ബുക്കിലൂടെ വിവരങ്ങൾ പുറത്ത് വിടും; സ്വപ്‌ന സുരേഷ്

സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമമെന്ന് സ്വപ്‌ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വൈകിട്ട് 5 ന് ഫേസ്ബുക്ക് ലൈവിൽ വിവരങ്ങൾ പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷ് വ്യക്തമാക്കി. (Someone trying to settle gold smuggling case- swapna suresh)
ഒത്തുതീർ ശ്രമം നടത്താന്‍ ചിലര്‍ സമീപിച്ചതായി സ്വപ്‌ന ഫേസ്ബുക്കില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതിനായി 5 മണിക്ക് സ്വപ്ന ലൈവില്‍ വരും. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യവും അറിയിച്ചത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും സ്വപ്‌ന പുറത്ത് വിട്ടിട്ടില്ല.
Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു
‘സ്വര്‍ണ്ണ കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ അടുത്ത്.വിവരങ്ങളുമായി ഞാന്‍ വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും.’ എന്ന് മാത്രമാണ് സ്വപ്‌ന ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തുവരികയാണ്. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായി ഒന്‍പത് മണിക്കൂര്‍ വീതമാണ് ചോദ്യം ചെയ്തത്. കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍.
Story Highlights: Someone trying to settle gold smuggling case- swapna suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here