Advertisement

മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയിൽ ഹാജരാക്കും

March 10, 2023
1 minute Read
manish sisodia ed court

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയിൽ ഹാജരാക്കും. തീഹാർ ജയിലിൽ തുടർച്ചയായ രണ്ടുദിവസം ചോദ്യംചെയ്തതിന് ശേഷമാണ് സിസോദിയയെ ഇ ഡി അറസ്റ്റ് ചെയ്തത്. ( manish sisodia ed court )

കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. അതിനുശേഷമാണ് ഇ ഡി അദ്ദേഹത്തെ ചോദ്യംചെയ്യാൻ ആരംഭിച്ചത്. തുടർന്നായിരുന്നു അറസ്റ്റ്. സിബിഐ കേസിൽ ഇന്ന് സിസോദിയയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയായിരുന്നു ഇന്നലെ ഇ ഡിയുടെ അറസ്റ്റ് നടപടി.

മദ്യവിൽപ്പന പൂർണമായി സ്വകാര്യവത്കരിക്കുന്ന കഴിഞ്ഞ നവംബറിലെ ഡൽഹി എക്‌സൈസ് നയമാണ് വിവാദത്തിനാധാരം. നയം രൂപവത്കരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്മേൽ ലെഫ്. ഗവർണർ സിബിഐ അന്വേഷണത്തിന് ശുപാർശചെയ്തു. മദ്യനയത്തിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. എക്‌സൈസ് മന്ത്രിയായ സിസോദിയ ഉൾപ്പെടെ 15 പേർക്കെതിരേയാണ് എഫ്‌ഐആർ തയ്യാറാക്കിയത്. പിന്നീട് ഇഡിയും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാദങ്ങൾക്കിടെ മദ്യനയം സർക്കാർ പിൻവലിക്കുകയും ചെയ്തു.

Story Highlights: manish sisodia ed court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top