Advertisement

ഇവാനൊപ്പം മഞ്ഞപ്പട; ആശാനെ ബലിയാടാക്കാൻ അനുവദില്ലെന്ന് ആരാധക കൂട്ടായ്മ

March 10, 2023
2 minutes Read
Manjappada supports ivan vukomanovic

ബെംഗളൂരു എഫ്‌സിക്ക് എതിരായ മത്സരത്തിനിടെ റഫറിയുടെ നടപടിയിൽ പ്രതിഷേധിച്ച് കളി പൂർത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ ഔദ്യോഗികമായി പിന്തുണച്ചുകൊണ്ട് ആരാധക കൂട്ടായ്മ രംഗത്ത്. വരെയധികം ബുദ്ധിമുട്ടേറിയ ദിവസങ്ങളിലൂടെയാണ് ആരാധകർ കടന്നുപോയത്. എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായാലും കോച്ചിനെ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് മഞ്ഞപ്പട ഔദ്യോഗിക പ്രസ്താവനയുമായി രംഗത്ത്. Manjappada supports ivan vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ദിവസത്തെ സംഭവം മാത്രം കണക്കിലെടുത്തിട്ടല്ല ഇവാൻ പ്രതികരിച്ചത് . കാലങ്ങളായി ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന തെറ്റായ തീരുമാനങ്ങൾക്ക് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണെന്ന് ഒരു ആരാധക കൂട്ടായ്മ എന്ന നിലയിൽ ഞങ്ങൾക്ക് പൂർണ ബോധ്യമുണെന്ന് കുറിപ്പിലുണ്ട്.

ക്ലബിന് വേണ്ടിയാണ് ഇവാൻ നിലപാടെടുത്തത്. അതിനാൽ തന്നെ അദ്ദേഹം ക്ലബ്ബിന്റെ തലപ്പത്ത് ഇനിയും തുടരണം എന്നാണ് ആരാധകരുടെ ആവശ്യം. അതിനായി ക്ലബ് പരിശീലനൊപ്പം നിൽക്കുമെന്ന് വിശ്വസിക്കുന്നു. അദ്ദേഹത്തെ ബലിയാടാക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടായാൽ അതിന് മഞ്ഞപ്പട കൂടെ നിൽക്കില്ല എന്ന മുന്നറിയിപ്പും കുറിപ്പിൽ നൽകുന്നുണ്ട്.

Read Also:ബ്ലാസ്റ്റേഴ്സിന് വിലക്ക് ഏർപ്പെടുത്തരുത്; എഐഎഫ്എഫിനോട് ഐഎസ്എൽ സംഘാടകർ

റഫറിമാരുടെ നിലവാരം ഉയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആരാധകരും ക്ലബ്ബുകളും ഈ വിഷയത്തിൽ കൂടുതൽ അനുഭവിച്ചു കഴിഞ്ഞു. ലീഗീന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് ഒരു അഴിച്ചുപണി തന്നെ വേണ്ടി വരുമെന്ന് വ്യകത്മാക്കിയാണ് ഔദ്യോഗിക കുറിപ്പ് അവസാനിക്കുന്നത്. ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സിന് വിലക്ക് ഏർപ്പെടുത്തരുതെന്ന് ഇന്ത്യൻ സൂപ്പർ ലീഗ് സംഘടകരായ എഫ്എസ്ഡിഎൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനോട് ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Story Highlights: Manjappada supports ivan vukomanovic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top