പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കർണാടകയിലെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കർണാടകയിലെത്തും. ബെംഗളൂരു – മൈസൂരു അതിവേഗ പാത നാടിന് സമർപ്പിക്കാനായാണ് പ്രധാനമന്ത്രി എത്തുക. ഉച്ചയ്ക്ക് 12 മണിയോടെ മാണ്ഡ്യയിലെ ഗെജ്ജാലഗെരെയിലാണ് പരിപാടി.
118 കിലോമീറ്റർ ദൈർഘ്യമുള്ള പാത 8480 കോടി രൂപ ചിലവഴിച്ചാണ് നിർമ്മിച്ചത്. പ്രധാന ഗതാഗതത്തിനായി ഇരു വശത്തേക്കും ആറു വരി പാതയും വശങ്ങളിൽ രണ്ട് വരി വീതം സർവീസ് റോഡും ഉൾപ്പടെയാണ് പത്ത് വരി പാത. ഉദ്ഘാടനത്തിനു ശേഷം രണ്ടു കിലോമീറ്റർ റോഡ് ഷോയിലും പ്രധാന മന്ത്രി പങ്കെടുക്കും.
തെരെഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ രണ്ട് മാസത്തിനിടെ ഏഴാം തവണയാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. ഹുബ്ബള്ളിയിൽ നവീകരിച്ച റെയിൽവെ സ്റ്റേഷനും മൈസൂരു – കുശാൽ നഗർ നാലുവരി പാതയുടെ നിർമ്മാണ ഉദ്ഘാടവും പ്രധാനമന്ത്രി നിർവഹിക്കും.
Story Highlights: narendra modi karnataka today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here