മേയറെ തടയാൻ ശ്രമം; കൊച്ചി കോർപറേഷന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷന് മുന്നിൽ വൻ പ്രതിഷേധം. പൊലീസുമായി ഉന്തും തള്ളും ഉണ്ടായി . സംഘർഷത്തിൽ യുഡിഎഫ് കൗൺസിലർമാർക്ക് പരുക്കേറ്റു. പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് ലാത്തി വീശിയെന്ന് യുഡിഎഫ് കൗൺസിലർ ആരോപിച്ചു. കൊച്ചി മേയറെ തടയാൻ പ്രതിപക്ഷ കൗൺസിലർമാർ ശ്രമിച്ചു. ഷട്ടർ അടക്കാനുള്ള യുഡിഎഫ് പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു.
ഇതിനിടെ മേയർ അനിൽ കുമാർ പൊലീസ് സംരക്ഷണത്തിൽ ഓഫീസിൽ പ്രവേശിച്ചു. പ്രതിപക്ഷ കൗൺസിലർമാരെ കൗൺസിൽ ഹാളിൽ പ്രവേശിപ്പിച്ചില്ല. ഗേറ്റിന് പുറത്ത് മേയർക്ക് പിന്തുണയുമായി നൂറിലധികം സിപിഐ എം പ്രവർത്തർ എത്തി. കൊച്ചി കോർപ്പറേഷന് മുന്നിൽ വൻ പൊലീസ് സന്നാഹമാണ്.
സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധിച്ചവരെ പൊലീസ് മർദിച്ചെന്ന് യുഡിഎഫ് കൗൺസിലർ ദീപ്തി മേരി വർഗീസ് ആരോപിച്ചു. കൗൺസിലർ യോഗം ചേരാൻ അനുവദിക്കില്ലെന്ന് യുഡിഎഫ് കൗൺസിലർമാർ വ്യക്തമാക്കി.
Story Highlights: Congress protest in front of Kochi Corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here