Advertisement

കൊച്ചി ഗവൺമെന്റ് മോഡൽ എഞ്ചിനീയറിങ് കോളജിന്റെ വാർഷിക ടെക്‌നോ മാനേജേരിയൽ ഫെസ്റ്റിൽ പങ്കെടുത്ത് പ്രമുഖർ

March 13, 2023
2 minutes Read
model engineering college excel 2023

കൊച്ചി ഗവൺമെന്റ് മോഡൽ എഞ്ചിനീയറിങ് കോളജിന്റെ വാർഷിക ടെക്‌നോ മാനേജേരിയൽ ഫെസ്റ്റായ എക്‌സലിൽ പങ്കെടുത്ത് രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖർ. ( model engineering college excel 2023 )

എക്‌സലിലെ സംവാദപരിപാടിയായ ‘.ഇഷ്യു’ വിൽ ‘യുവത്വത്തെ നിർവചിക്കുന്ന സിദ്ധാന്തങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി
സംവാദം സംഘടിപ്പിച്ചു. ശ്രീജിത്ത് പണിക്കർ(രാഷ്ട്രീയ നിരൂപകൻ), ക്രിസ്റ്റീന ചെറിയാൻ( വാർത്താ അവതാരക, അസി. ന്യൂസ് എഡിറ്റർ, 24 ന്യൂസ്), രാഹുൽ മങ്കൂട്ടത്തിൽ(യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി), രാഹുൽ ഈശ്വർ( തത്വചിന്തകൻ, എഴുത്തുകാരൻ), അഡ്വ. കെ. എസ്. അരുൺ കുമാർ( സി. പി. ഐ(എം) എറണാകുളം ജില്ലാ കമ്മിറ്റിയംഗം) തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു.

‘എക്‌സൽ 2022’ ൽ .ഇഷ്യുവിന് പുറമെ മറ്റ് പരിപാടികളും സംഘടിപ്പിച്ചു. ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ദി ന്യൂസ് ഡെസ്‌ക്’ ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പത്രപ്രവർത്തനരംഗത്ത് പ്രവർത്തിക്കാനുള്ള താൽപര്യവും അഭിരുചിയും ഉള്ള യുവജനങ്ങളെ കണ്ടെത്തുക എന്നതായിരുന്നു മത്സരത്തിന്റെ ലക്ഷ്യം. മത്സരാർത്ഥികളുടെ എഴുത്തും ആശയവിനിമയ ശേഷിയും അളക്കാനുള്ള നാലു റൗണ്ടുകൾ അടങ്ങിയതായിരുന്നു മത്സരം. എബി തരകൻ (അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഡിറ്റർ, 24 ന്യൂസ്), ക്രിസ്റ്റീന ചെറിയാൻ (അസിസ്റ്റൻറ് ന്യൂസ് എഡിറ്റർ , വാർത്താ അവതാരക, 24 ന്യൂസ്) എന്നിവരായിരുന്നു വിധികർത്താക്കൾ. എയ്ഞ്ചല ജോസാണ് മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. രണ്ടാം സമ്മാനം ആദിഷ് ജോസഫ് ഷിനുവും, മൂന്നാം സമ്മാനം അഞ്ചു മോഹനും നേടി. മൂന്ന് വിജയികളും മോഡൽ എൻജിനീയറിങ് കോളേജിലെ തന്നെ വിദ്യാർത്ഥികളാണ്.

Story Highlights: model engineering college excel 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top