‘അവന് 18 വയസ് തികഞ്ഞു’; മകന്റെയും പെണ്‍സുഹൃത്തിന്റെയും സ്വകാര്യ ചിത്രങ്ങളെ കുറിച്ച് ഉദയനിധി സ്റ്റാലിന്‍

മകന്റെയും പെണ്‍സുഹൃത്തിന്റെയും പുറത്തുവന്ന സ്വകാര്യ ചിത്രങ്ങളെ കുറിച്ചുള്ള വിവാദത്തില്‍ പ്രതികരിച്ച് തമിഴ്‌നാട് യുവജന, കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്‍. തന്റെ മകന് 18 വയസ് ആയിട്ടുണ്ടെന്നും പുറത്തുവന്ന ചിത്രങ്ങള്‍ അവന്റെ വ്യക്തിപരമാണമെന്നുമായിരുന്നു സോഷ്യല്‍ മിഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളെ കുറിച്ച് ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചത്.( udhayanidhi stalin about his son’s pic with girl friend)
പക്വതയുള്ള ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിന് തനിക്ക് ചില നിയന്ത്രണങ്ങളുണ്ടെന്ന് ഉദയനിധി സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ജനുവരിയിലാണ് ഉദയനിധിയുടെയുടെ മകന്‍ ഇന്‍ബനിതിയുടെയും പെണ്‍സുഹൃത്തിന്റെയും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സ്‌നേഹിക്കുന്നതിനും സ്‌നേഹം പ്രകടിപ്പിക്കുന്നതിനും വിലക്കില്ലെന്ന് വ്യക്തമാക്കി ഉദയനിധിയുടെ ഭാര്യ കൃതിക ഉദയനിധി ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം ചിത്രങ്ങളെ കുറിച്ച് ആദ്യം പ്രതികരിക്കാതിരുന്ന ഉദയനിധി, സോഷ്യല്‍ മിഡിയയിലെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെയാണ് തന്റെ നിലപാട് തുറന്നടിച്ചത്. മകന്റെ വിഷയത്തില്‍ ഉദയനിധിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്.
Story Highlights: udhayanidhi stalin about his son’s pic with girl friend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here